കുഞ്ഞു കരീനയായി തുടങ്ങിയ മാളവിക ഇനി നായിക
Monday, August 28, 2017 3:59 AM IST
2001ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​ണ് ക​ഭി ഖു​ശി ക​ഭി ഗം. ​എ​ന്നാ​ൽ അ​തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​ന്നും ന​മ്മു​ടെ മ​ന​സി​ലു​ണ്ട്. മാ​ള​വി​ക രാ​ജ് എ​ന്ന പേ​രു കേ​ൾ​ക്കു​ന്പോ​ൾ ഒ​രു പ​ക്ഷേ ആ​രാ​ണ​ന്ന് ആ​ലോ​ചി​ച്ചു പോ​യേ​ക്കാം. എ​ന്നാ​ൽ ക​ര​ണ്‍ ജോ​ഹ​ർ ഒ​രു​ക്കി​യ ക​ഭി ഖു​ശി ക​ഭി ഗം ​എ​ന്ന സി​നി​മ​യി​ൽ ക​രീ​ന ക​പൂ​റി​ന്‍റെ ചെ​റു​പ്പ​കാ​ലം അ​ഭി​ന​യി​ച്ച കു​ട്ടി​യെ ആ​രും മ​റ​ന്നുകാ​ണാ​ൻ വ​ഴി​യി​ല്ല. അ​വ​ളാ​ണ് മാ​ള​വി​ക രാ​ജ്. 16 വ​ർ​ഷത്തിനു ശേ​ഷം മാ​ള​വി​ക രാ​ജ് ബോ​ളി​വു​ഡ് നാ​യി​ക​യാ​യി തി​രി​ച്ചെ​ത്തു​ക​യാ​ണ്.



ഇ​പ്പോ​ൾ മോ​ഡ​ലിം​ഗ് രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് മാ​ള​വി​ക .അ​ന്തോ​ണി ഡി​സൂ​സ സം​വി​ധാ​നം ചെ​യ്യു​ന്ന ക്യാ​പ്റ്റ​ൻ ന​വാ​ബ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മാ​ള​വി​ക മ​ട​ങ്ങി എ​ത്തു​ന്ന​ത്. ഇ​മ്രാ​ൻ ഹാ​ഷ്മി​യാ​ണ് ചി​ത്ര​ത്തി​ൽ ക്യാ​പ്റ്റ​ൻ ന​വാ​ബാ​യി എ​ത്തു​ന്ന​ത്. ഒ​രു ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ജീ​വി​ത​ത്തി​ൽ ന​ട​ന്ന യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.