ടീസർ മുതൽ‌ ഞെട്ടിച്ച് ഇല്യാന
Wednesday, August 30, 2017 1:55 AM IST
പ്ര​ണ​യി​താ​വി​നോ​ടു​ള​ള സ്നേ​ഹം പ്ര​ക​ട​മാ​ക്കു​ന്ന രം​ഗ​ത്തി​ൽ പൂ​ർ​ണ​ന​ഗ്ന​യാ​യി അ​ഭി​ന​യി​ച്ചു ബോ​ളി​വു​ഡ്-​സൗ​ത്ത് ഇ​ന്ത്യ​സി​നി​മാ ലോ​ക​ത്തെ ഞെ​ട്ടി​ച്ചു താ​ര​സു​ന്ദ​രി ഇ​ല്യാ​ന ഡി​ക്രൂ​സ്. പ്ര​ഫ​ഷ​ണ​ലി​സ​ത്തി​നും ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ടി എ​ന്ത് സാ​ഹ​സ​ത്തി​നും മു​തി​രു​ന്ന താ​ര​ങ്ങ​ൾ ഇ​പ്പോ​ൾ ചു​രു​ക്ക​മാ​ണ് എ​ന്നാ​ണു പൊ​തു​വി​ലു​ള്ള വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ താ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് പ്ര​ണ​യി​താ​വി​നോ​ടു​ള​ള വി​ശ്വാ​സം പ്ര​ക​ട​മാ​ക്കു​ന്ന രം​ഗ​ത്ത് പൂ​ർ​ണന​ഗ്ന​യാ​യി അ​ഭി​ന​യി​ച്ച് ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി ഇ​ല്യാ​ന ഡി​ക്രൂ​സ്.

മി​ല​ൻ ലു​ത്രി​യ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ജ​യ് ദേ​വ്ഗ​ണ്‍ നാ​യ​ക​നാ​യ ബാ​ദ്ഷാ ഹോ ​എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​ല്യാ​ന​യു​ടെ ഈ ​രം​ഗ​മു​ള​ള​ത്.സി​നി​മ​യു​ടെ ടീസറി​ൽ ഈ ​രം​ഗം ക​ണ്ട​തോ​ടെ സി​നി​മ​യും ഇ​ല്യാ​ന​യും ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ജ​യ് ദേ​വ്ഗ​ണി​ന് മു​ന്നി​ൽ ന​ഗ്ന​യാ​കാ​നു​ള​ള തീ​രു​മാ​നം ത​ന്‍റേതാ​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ടി രം​ഗ​ത്തെ​ത്തി​യ​ത്. ത​നി​ക്കും അ​ജ​യ് ദേ​വ്ഗ​ണി​നു​മി​ട​യി​ലു​ള്ള കെ​മി​സ്ട്രി മി​ക​ച്ച രീ​തി​യി​ൽ ത​ന്നെ സി​നി​മ​യി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ജ​യ്‌യു​ടെ ക​ണ്ണു​ക​ൾ പോ​ലും ഒ​രു​പാ​ട് ക​ഥ​ക​ൾ പ​റ​യു​മെ​ന്നും ഇ​ല്യാ​ന പ​റ​യു​ന്നു.അ​ജ​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്പോ​ൾ അ​റി​യാ​തെ ന​മ്മ​ളും ആ ​ക​ഥാ​പാ​ത്ര​മാ​യി മാ​റി​പ്പോ​വും.




കാ​മു​ക​നോ​ടു​ള്ള വി​ശ്വാ​സം കാ​ണി​ക്കാ​ൻ ജാ​ക്ക​റ്റ് ഉൗ​രി അ​ഭി​ന​യി​ക്കാം എ​ന്ന ഐ​ഡി​യ തന്‍റേതാ​ണെ​ന്നും ന​ടി പ​റ​ഞ്ഞു. അ​തി​ൽ തെ​റ്റാ​യി ഒ​ന്നും തോ​ന്നി​യി​ല്ലെ​ന്നും ആ ​രം​ഗം അ​ത്ര​യേ​റെ ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്നും ഇ​ല്യാ​ന പ​റ​യു​ന്നു.അ​ധി​കം ഇ​ഴു​കിച്ചേ​ർ​ന്നു​ള്ള രം​ഗ​ങ്ങ​ളി​ലൊ​ന്നും ഇ​തി​ന് മു​ൻ​പ് ഞാ​ൻ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. ചും​ബ​ന രം​ഗ​ങ്ങ​ൾ പോ​ലും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷെ ബാ​ദു​ഷ​യി​ൽ ആ ​പ്ര​ണ​യ​ത്തെ ക​ണ്‍​വി​ൻ​സ് ചെ​യ്യാ​ൻ ഇ​തി​ലും മി​ക​ച്ച ഒ​രു സാ​ധ്യ​ത ഇ​ല്ല എ​ന്ന് തോ​ന്നി. അ​ജ​യ് ദേ​വ്ഗ​ണി​നെ പോ​ലെ ഒ​രു ന​ട​നൊ​പ്പം ഇ​ത്ത​ര​മൊ​രു രം​ഗം അ​ഭി​ന​യി​ക്കു​ന്ന​തി​ലെ കം​ഫ​ർ​ട്ട് ലെ​വ​ൽ എ​നി​ക്കു​ണ്ടാ​യി​രു​ന്നു. ആ ​രം​ഗം ചി​ത്രീ​ക​രി​ച്ചു ക​ഴി​ഞ്ഞ് ജാ​ക്ക​റ്റു​മാ​യി സ​ഹാ​യി വ​രു​ന്ന​തു വ​രെ ത​ന്നെ പൊ​തി​ഞ്ഞ് സം​ര​ക്ഷി​ച്ചു നി​ർ​ത്തി​യ​ത് അ​ജ​യ് ദേ​വ്ഗ​ണ്‍ ആ​യി​രു​ന്നു-​ഇ​ല്യാ​ന പ​റ​യു​ന്നു.ന​ടി​യു​ടെ പ്ര​ഫ​ഷ​ണ​ലി​സ​ത്തി​നെ​യും സി​നി​മ​യോ​ടു​ള്ള സ​ത്യ​സ​ന്ധ​മാ​യ സ​മീ​പ​ന​ത്തെ​യും അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ട് നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ത​നി​ക്ക് ഇ​തി​ന​കം ല​ഭി​ച്ച​തെ​ന്നും ന​ടി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.