ഝാൻസി റാണിയായി ഞെട്ടിച്ച് കങ്കണ
Friday, November 3, 2017 4:26 AM IST
ഝാ​ൻ​സി റാ​ണി​യു​ടെ ജീ​വി​ത​ക​ഥ​യു​മാ​യി നി​ർ​മി​ക്കു​ന്ന സി​നി​മ​യാ​ണ് മ​ണി​ക​ർ​ണി​ക ദി ​ക്വീ​ൻ ഓ​ഫ് ഝാ​ൻ​സി. ക്രി​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഹൈ​ദ​രാ​ബാ​ദി​ലെ ഷൂ​ട്ടിം​ഗി​ന് ശേ​ഷം ജ​യ്പൂ​രി​ലെ ആം​ബ​ർ ഫോ​ർ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ ഷൂട്ടിംഗ് ന​ട​ക്കു​ന്ന​ത്.ഝാ​ൻ​സി റാ​ണി​യു​ടെ പു​തി​യ ലു​ക്കി​ലെ​ത്തി​യ ക​ങ്ക​ണ​യു​ടെ ചി​ത്രം വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ങ്ക​ണ ത​ന്നെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​തി​യ ചി​ത്രം പു​റ​ത്ത് വി​ട്ടി​രു​ന്നു.



ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി​ക്ക് ക​ഥ​യൊ​രു​ക്കി​യ കെ. ​വി​ജ​യേ​ന്ദ്ര പ്ര​സാ​ദാ​ണ് ഝാ​ൻ​സി റാ​ണി​ക്കു വേ​ണ്ടി​യും ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.നി​ല​വി​ൽ 2018 ഏ​പ്രി​ൽ 27 നാ​ണ് റി​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വാ​ൾ പ​യ​റ്റി​ന് പ്രാധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ ക​ങ്ക​ണ​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. നെ​റ്റി​യി​ൽ ആ​ഴ​ത്തി​ലാ​യി​രു​ന്നു മു​റി​വേ​റ്റി​രു​ന്ന​ത്. ചി​ത്ര​ത്തി​ന് വേ​ണ്ടി വാ​ൾപ്പ​യ​റ്റ് മാ​ത്ര​മാ​യി​രു​ന്നി​ല്ല കു​തി​ര സ​വാ​രി​യും ക​ങ്ക​ണ അ​ഭ്യ​സി​ച്ചി​രു​ന്നു. അ​ത്ത​ര​ത്തി​ൽ ഏ​റെ ത്യാ​ഗ​ങ്ങ​ൾ നി​റ​ഞ്ഞ​തും വെ​ല്ലു​വി​ളി നി​റ​ഞ്ഞ​തു​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ക​ങ്ക​ണ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.