ഗ്ലാമർ ജോഡിയായി കത്രീനയും സല്ലുവും; ഫോ​ട്ടോ​ഷൂ​ട്ട് വൈറൽ
Monday, December 4, 2017 4:47 AM IST
ക​ത്രീ​ന കെ​യ്ഫും സ​ൽ​മാ​ൻ​ഖാ​നും ഒ​ന്നി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ടൈ​ഗ​ർ സി​ന്ദാ ഹൈ. ​മു​ൻ ക​മി​താ​ക്ക​ളാ​യ ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു. ഇ​വ​രു​ടെ സ്ക്രീ​നി​ലെ കെ​മി​സ്ട്രി സൂ​പ്പ​റാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രാ​ധ​ക​രു​ടെ പ​ക്ഷം. ഈ ​കെ​മി​സ്ട്രി അ​റി​യാ​വു​ന്ന വോ​ഗ് മാ​ഗ​സി​ൻ​കാ​ർ അ​ടു​ത്തി​ടെ ഇ​രുവ​രെ​യും ചേ​ർ​ത്ത് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി. മാ​ഗ​സി​ന്‍റെ ഡി​സം​ബ​ർ ല​ക്ക​ത്തി​നു​വേ​ണ്ടി​യാ​ണ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത്.




ക​റു​ത്ത വേ​ഷം ധ​രി​ച്ച് ഇ​രു​വ​രും ഇ​ഴു​കി​ച്ചേ​ർ​ന്നാ​ണ് ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​മു​ഖ​ചി​ത്രം വ​രാ​നി​രി​ക്കു​ന്ന ഇ​വ​രു​ടെ പു​തി​യ ചി​ത്രം ടൈ​ഗ​ർ സി​ന്ദാ ഹൈ​യു​ടെ വി​ജ​യ​ത്തി​നു മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ക​ണ​ക്കു​കൂ​ട്ട​ൽ.

ഡി​സം​ബ​ർ 22ന് ​ക്രി​സ്മ​സ് ചി​ത്ര​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ടൈ​ഗ​ർ സി​ന്ദാ ഹൈ ​അ​ലി അ​ബ്ബാ​സ് സ​ഫ​ർ ആ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.