വി​ല്ല​നാ​കാ​നി​ല്ല: സ​ൽ​മാ​ൻ
Saturday, October 14, 2017 11:51 PM IST
സ​ൽ​മാ​ൻ ഖാ​ന്‍റെ ഏ​റ്റ​വും പു​തി​യ സി​നി​മ​യാ​ണ് റേസ് 3. പ്ര​ശ​സ്ത കൊ​റി​യോ​ഗ്രാ​ഫ​റാ​യ റെ​മോ ഡി​സൂ​സ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യ​ക​നേ​ക്കാ​ളും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് വി​ല്ല​ന്. അ​തു​കൊ​ണ്ടു ത​ന്നെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തി​ന് റെ​മോ ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത് സ​ൽ​മാ​ൻ ഖാ​നെ ആ​യി​രു​ന്നു. ഇ​തു​വ​രെ സ​ൽ​മാ​ൻ ഒ​രു വി​ല്ല​ൻ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. ത​നി​ക്ക് വി​ല്ല​ൻ വേ​ഷം വേ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സ​ൽ​മാ​ൻ.

തു​ട​ർ​ന്ന് ചി​ത്ര​ത്തി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്രം ആ​ദി​ത്യ പ​ഞ്ചോ​ളി​ക്ക് ന​ൽ​കി.​ചി​ത്ര​ത്തി​ൽ നാ​യ​ക വേ​ഷ​ത്തി​ലാ​യി​രി​ക്കും സ​ൽ​മാ​ൻ എ​ത്തു​ക. ഇ​താ​ദ്യ​മാ​യ​ല്ല വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് നേ​രെ സ​ൽ​മാ​ൻ മു​ഖം തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഷാ​രൂ​ഖ് ഖാ​ന് ത​ന്‍റെ അ​ഭി​ന​യ ജീ​വി​തത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്ത് ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ത്ത വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ബാ​സി​ഗ​റി​ലെ അ​ജ​യ്. അ​ജ​യ് ആ​വാ​നാ​യി സ​ൽ​മാ​ൻ ഖാ​നെ ആ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ ആ​ദ്യം സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വി​ല്ല​ൻ സ്വ​ഭാ​വ​ത്തെ തു​ട​ർ​ന്ന് വേ​ഷം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു താ​രം. ഷാ​രൂ​ഖി​ന് വ​ൻ വ​ള​ർ​ച്ച സ​മ്മാ​നി​ച്ച് ബാ​സി​ഗ​ർ സ​ൽ​മാ​ൻ ന​ഷ്ട​പ്പെ​ടു​ത്തി എ​ന്നു ത​ന്നെ പ​റ​യാം.

റേസ് 3യിലെ വി​ല്ല​ൻ വേ​ഷം വി​ട്ടു​ക​ള​ഞ്ഞ​ത് സ​ൽ​മാ​ന്‍റെ മ​റ്റൊ​രു മ​ണ്ട​ത്ത​ര​മാ​കു​മോഎ​ന്ന​റി​യാൻ ചിത്രം തിയറ്ററിൽ എത്തുന്നതുവരെ കാത്തിരിക്ക ണം. എ​ന്നാ​ൽ നാ​യ​ക വേ​ഷ​ത്തോ​ടു​ള്ള ഭ്ര​മം അ​ല്ല സ​ൽ​മാ​ൻ വി​ല്ല​ൻ വേ​ഷ​ങ്ങ​ൾ നി​ര​സി​ക്കു​ന്ന​തി​ന് പി​ന്നി​ൽ. വി​ല്ല​ൻ വേ​ഷ​ങ്ങ​ൾ ത​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​മെ​ന്നാ​ണ് സ​ൽ​മാ​ൻ ക​രു​തു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ശ​ക്ത​മാ​യ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണെ​ങ്കി​ലും സ​ൽ​മാ​ൻ അ​വ നി​ര​സി​ക്ക​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.