സത്യമെന്ന് ഷാഹിദ്, സംശയമെന്ന് സോഷ്യൽ മീഡിയ
Friday, December 8, 2017 3:54 AM IST
ബോ​ളി​വു​ഡി​ലെ യു​വ​താ​രം ഷാ​ഹി​ദ് ക​പൂ​ർ പ​റ​യു​ന്ന​ത് ത​ള്ളാ​ണോ​യെ​ന്ന് സോഷ്യൽ മീഡിയയുടെ സം​ശ​യം. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ഒ​രു​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം പ​ത്മാ​വ​തി​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ശ​രീ​ര​ഭാ​രം അ​ഞ്ചു ദി​വ​സം​കൊ​ണ്ട് നാ​ലു​കി​ലോ കു​റ​ച്ചെ​ന്നാ​ണ് താ​രം ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഞ്ചു ദി​വ​സം​കൊ​ണ്ട് നാ​ലു​കി​ലോ തൂ​ക്കം ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ വേ​ണ്ടി കു​റ​ച്ചു​വെ​ന്ന് പ​റ​യു​ന്ന​ത് ത​ള്ള് അ​ല്ലേ​യെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​ർ പോ​ലും സം​ശ​യി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ശ​രീ​രം ഫി​റ്റാ​ക്ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ഷാ​ഹി​ദി​നോ​ട് ക​ഥ പ​റ​ഞ്ഞ​പ്പോ​ഴേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ടു​ത്ത വ്യാ​യാ​മ​ത്തി​ൽ താ​രം ഏ​ർ​പ്പെ​ട്ടു. ഡ​യ​റ്റിം​ഗി​ലും ന​ന്നാ​യി ശ്ര​ദ്ധി​ച്ചു. സ്വ​ന്ത​മാ​യി​ട്ടൊ​രു ജിം​നേ​ഷ്യം ഉ​ണ്ടാ​ക്കി​യും പ​രി​ശീ​ല​ക​നെ വ​ച്ചു​മാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​യി താ​രം ശ​രീ​രം ഫി​റ്റാ​ക്കി​യ​ത്. ഇ​തൊ​ക്കെ സ​ത്യ​മാ​ണെ​ങ്കി​ലും അ​ഞ്ചു ദി​വ​സം​കൊ​ണ്ട് നാ​ലു​കി​ലോ കു​റ​ഞ്ഞു​വെ​ന്ന് പ​റ​യു​ന്ന​ത് വി​ശ്വ​സി​ക്കാ​ൻ പ​ല​രും പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.



ചി​ത്ര​ത്തി​ൽ വാ​ൾ​പ​യ​റ്റ് ഉ​ൾ​പ്പെ​ടെ ആ​ക്ഷ​ൻ രം​ഗ​ത്ത് താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ബോ​ളി​വു​ഡ് സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണ്‍ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ദീ​പി​ക​യു​ടെ ഭ​ർ​ത്താ​വാ​യ രാ​ജ ര​ത്ത​ൻ സിം​ഗി​ന്‍റെ വേ​ഷ​മാ​ണ് ഷാ​ഹി​ദ് അ​ഭി​ന​യി​ക്കു​ന്ന​ത്. അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി ആ​യി ര​ണ്‍​വീ​ർ സിം​ഗും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ര​ണ്‍​വീ​ർ സിം​ഗ് ദീ​പി​ക​യു​ടെ കാ​മു​ക​ൻ കൂ​ടി​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​ത്രം എ​പ്പോ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്ന​തി​നെ സം​ബ​ന്ധി​ച്ചു​ള്ള അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.