കു​ടും​ബ​ജീ​വി​തത്തിനില്ല: ശ്ര​ദ്ധ ക​പൂ​ർ
Saturday, November 4, 2017 10:03 PM IST
കു​ടും​ബ​ജീ​വി​തം ന​യി​ക്കാ​നു​ള്ള സ​ഹ​ന​ശേ​ഷി ത​നി​ക്കി​ല്ലെ​ന്ന് ബോ​ളി​വു​ഡ് സു​ന്ദ​രി ശ്ര​ദ്ധ ക​പൂ​ർ. അ​ടു​ത്തി​ടെ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം വി​വാ​ഹ​കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​ന​സു തു​റ​ന്ന​ത്.ഇ​പ്പോ​ൾ ഞാ​ൻ ജീ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹ​ത്തി​നു സാ​ധ്യ​ത​യി​ല്ലെന്ന് താരം പറഞ്ഞു.

മ​റ്റൊ​രു വ്യ​ക്തി​യെ വി​ശ്വ​സി​ച്ച് കു​ടും​ബം വി​ട്ടു​പോ​കാ​നും ഒ​രു വ്യ​ക്തി​യെ മാ​ത്രം പൂ​ർ​ണ​മാ​യി സ്വീ​ക​രി​ച്ച് അ​യാ​ളെ അ​നു​സ​രി​ച്ച് ജീ​വി​ക്കാ​നു​മു​ള്ള സ​ഹ​ന​ശ​ക്തി ത​നി​ക്കി​ല്ല. ഒ​രു ന​ടി​യെ​ന്ന നി​ല​യി​ൽ ത​ന്‍റെ ജീ​വി​തം തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. അ​തി​വേ​ഗം ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സി​നി​മാ ജീ​വി​ത​ത്തി​ന് വി​വാ​ഹ​ത്തി​ലൂ​ടെ സ​ഡ​ൻ​ബ്രേ​ക്കി​ടാ​ൻ താ​ൻ ഒ​രു​ക്ക​മ​ല്ല-​ശ്ര​ദ്ധ പ​റ​യു​ന്നു. വി​വാ​ഹി​ത​രാ​കാ​തെ ഇ​ഷ്ട​പ്പെ​ട്ട പു​രു​ഷ​നു​മാ​യി ഒ​രു​മി​ച്ചു താ​മ​സി​ക്കു​ന്ന​താ​ണ് താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും ശ്ര​ദ്ധ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.