കോ​ഹ്‌ലി-അ​നു​ഷ്ക വി​വാ​ഹം ഉ​ട​ൻ..?
Wednesday, October 25, 2017 11:38 PM IST
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലിയും ബോ​ളി​വു​ഡ് സു​ന്ദ​രി അ​നു​ഷ്ക ശ​ർ​മ​യും ത​മ്മി​ലു​ള്ള വി​വാ​ഹം ഡി​സം​ബ​റി​ൽ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​രു​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത​മാ​സം ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​ന്പ​ര​യ്ക്ക് ശേ​ഷം കോ​ഹ്‌ലി വി​ശ്ര​മം എ​ടു​ക്കു​ന്നു​ണ്ട്. വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​ണ് അ​ദ്ദേ​ഹം ക്രി​ക്ക​റ്റി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തു​പോ​ലെ ത​ന്നെ പു​തി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ഉ​ട​ൻ ഡേ​റ്റ് കൊ​ടു​ക്കേ​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​ണ് അ​നു​ഷ്ക​യു​മെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ത്ത വാ​ർ​ത്ത​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്.​



അ​തേ​സ​മ​യം, അഭ്യൂഹങ്ങൾ തള്ളി അനുഷ്കയുടെ മാനേജിംഗ് ഏജൻസി രംഗത്തെത്തി. ഇരുവരും വിവാഹിതരാകുന്നുവെന്നത് കിംവദന്തികൾ മാത്രമാണെന്നും അതിൽ സത്യമില്ലെന്നും അവർ ഒരു ദേശീയമാധ്യമത്തോടു പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.