"അടുക്കളയിൽ പണിയുണ്ട്' ചിത്രീകരണം പുരോഗമിക്കുന്നു
Monday, July 23, 2018 6:32 PM IST
പ്രശസ്ത പരസ്യചിത്ര സംവിധായകനായ കെ.കെ. മേനോൻ തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്യുന്ന "അടുക്കളയിൽ പണിയുണ്ട്' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു. പോറസ് ഫിലിംസിന്‍റെ ബാനറിൽ പ്രേം കല്ലാട്ടാണ് ചിത്രം നിർമിക്കുന്നത്.

സ്ത്രീപക്ഷ കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ടെലിവിഷൻ താരങ്ങളായ രഹുലും നിത്യ റാമുമാണ് നായികാനായകന്മാർ. തെന്നിന്ത്യൻ താരം സോണിയ അഗർവാൾ, വിനയ്പ്രസാദ്, സജിതാബേട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

പ്രവീണ്‍ ഫിലോമോനാണ് ഛായാഗ്രാഹണം. കണ്ണൂർ, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലായി ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.