ബാ​ഹു​ബ​ലി​ക്കു ശേ​ഷം പു​തി​യ ചി​ത്ര​വു​മാ​യി രാ​ജ​മൗ​ലി
Saturday, March 24, 2018 9:30 AM IST
രാ​ജ​മൗ​ലി​യു​ടെ ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത. ത​ന്‍റെ പു​തി​യ ചി​ത്രം രാ​ജ​മൗ​ലി പ്ര​ഖ്യാ​പി​ച്ചു. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റും രാം ​ച​ര​ണ്‍ തേ​ജ​യു​മാ​ണ് പു​തി​യ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ. ട്വി​റ്റ​റി​ലൂ​ടെ രാ​ജ​മൗ​ലി ത​ന്നെ​യാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ കാ​ര്യം ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

മാ​സീ​വ് മ​ള്‍​ട്ടി സ്റ്റാ​റ​ര്‍ എ​ന്നാ​ണ് ത​ന്‍റെ പു​തി​യ ചി​ത്ര​ത്തെ അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ ഒ​രു വീ​ഡി​യോ​യും പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 2017 ന​വം​ബ​ര്‍ 18 മു​ത​ല്‍ എ​ല്ലാ​വ​രും കാ​ത്തി​രി​ക്കു​ന്ന തീ​രു​മാ​നം എ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

രാ​ജ​മൗ​ലി, രാം ​ച​ര​ൺ, രാ​മ റാ​വു എ​ന്നീ പേ​രു​ക​ളു​ടെ ആ​ദ്യ​ത്തെ അ​ക്ഷ​ര​മാ​യ ആ​ർ, ആ​ര്‍, ആ​ര്‍ എ​ന്ന ഹാ​ഷ് ടാ​ഗി​ലൂ​ടെ​യാ​ണ് വീഡി​യോ​യി​ല്‍ ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ പേ​ര് ഇ​തു​വ​രേ​യും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഡി​വി​വി എ​ന്‍റ​ർ​ടെ​യ്ന​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.