ഐ​മയുടെ വി​വാ​ഹം ജ​നു​വ​രിയിൽ; വരൻ നിർമാതാവിന്‍റെ മകൻ
Sunday, December 24, 2017 9:08 AM IST
മികച്ച കഥാപാത്രങ്ങളി​ലൂ​ടെ മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ യു​വ​ന​ടി ഐ​മ റോസ്മി സെ​ബാ​സ്റ്റ്യ​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചു. പ്ര​മു​ഖ നി​ർ​മാ​താ​വാ​യ സോ​ഫി​യ പോ​ളി​ന്‍റെ മ​ക​ൻ കെ​വി​ൻ പോ​ളാ​ണ് വ​ര​ൻ. ജ​നു​വ​രി നാ​ലി​നാ​ണ് വി​വാ​ഹം നിശ്ചയിച്ചിരിക്കുന്നത്. മു​ന്പ് ഇ​രു​വ​രു​ടെ​യും വി​വാ​ഹ നി​ശ്ച​യം ഡി​സം​ബ​റി​ലു​ണ്ടാ​കു​മെ​ന്ന് ഇ​രു കു​ടും​ബം​ഗ​ങ്ങ​ളും അ​റി​യി​ച്ചി​രു​ന്നു.



യു​എ​ഇ​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന് ഷാ​ർ​ജ​യി​ൽ താ​മ​സി​ക്കു​ന്ന ഐ​മ ദു​ബാ​യ് മ​ണി​പ്പാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി​യാ​ണ്. 2013ൽ ​മ​നു ക​ണ്ണ​ന്താ​നം സം​വി​ധാ​നം ചെ​യ്ത ദൂ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഐ​മ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. ഈ ​ചി​ത്ര​ത്തി​ൽ ഐ​മ​യു​ടെ ഇ​ര​ട്ട​സ​ഹോ​ദ​രി ഐ​ന​യും അ​ഭി​ന​യി​ച്ചി​രു​ന്നു.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യ​ത്തി​നു ശേ​ഷം ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്ത മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന്ന സി​നി​മ​യി​ലാ​ണ് ഐ​മ അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. ഈ ​ചി​ത്രം നി​ർ​മി​ച്ച​ത് സോ​ഫി​യ പോ​ളി​ന്‍റെ നി​ർ​മാ​ണ​ക​ന്പ​നി​യാ​യ വീ​ക്ക​ൻ​ഡ് ബ്ലോ​ക്ബ​സ്റ്റേ​ഴ്സാ​ണ്.



കാ​ടു പൂ​ക്കു​ന്ന​നേ​രം, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച വീ​ക്ക​ൻ​ഡ് ബ്ലോ​ക്ക് ബാ​സ്റ്റേ​ഴ്സ് അ​ൻ​വ​ർ റ​ഷീ​ദി​നൊ​പ്പം ബാം​ഗ്ലൂ​ർ​ഡേ​യ്സ് എ​ന്ന ചി​ത്ര​ത്തി​ന് നി​ർ​മാ​ണ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ദു​ബാ​യി​ൽ ഇ​വ​ർ​ക്ക് ബി​സി​ന​സു​മു​ണ്ട്.