എന്നെ പുറത്താക്കിയതല്ല: അമല പോൾ
Friday, December 8, 2017 4:23 AM IST
കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യെ​ന്ന സി​നി​മ​യി​ൽ നി​ന്നും അ​മ​ല പോ​ളി​നെ പു​റ​ത്താ​ക്കി​യ​താ​ണെ​ന്നു​ള്ള പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ ന​ടി രം​ഗ​ത്ത്. താ​ൻ പ​ണി​യൊ​ന്നും ഇ​ല്ലാ​തി​രി​ക്കു​ക​യ​ല്ലെ​ന്നും സ​മ​യം ഇ​ല്ലാ​ത്ത​ത് കാ​ര​ണ​മാ​ണ് കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ നി​ന്നും മാ​റി​യ​തെ​ന്നും അ​മ​ല​ പ​റ​ഞ്ഞു.

കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ല്‍ അ​മ​ലാ പോ​ളി​നെ മാ​റ്റി ന​ടി പ്രി​യ ആ​ന​ന്ദി​നെ നാ​യി​ക​യാ​ക്കി എ​ന്ന് നി​രൂ​പക​യും ട്രേ​ഡ് അ​ന​ലി​സ്റ്റു​മാ​യ ശ്രീ​ദേ​വി ശ്രീ​ധ​ർ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. അ​തൊ​ട്ടും ഇ​ഷ്ട​പ്പെ​ടാ​തെ​യാ​ണ് അ​മ​ലാ​പോ​ൾ സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്.



റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് നി​വി​ന്‍ പോ​ളി കൂ​ട്ടു​കെ​ട്ടി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന ആ​ദ്യ​ത്തെ സി​നി​മ​യാ​ണ് കാ​യം​കു​ളം കൊ​ച്ചു​ണ്ണി. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​ണി​യ​റയി​ല്‍ പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​മ​ല​യു​ടെ പി​ന്മാ​റ്റ​ത്തെ ക്കുറി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.