സ​ഹാ​യ​മെ​ത്തി​ക്കാ​ൻ പ​രി​ക്ക് അ​വ​ഗ​ണി​ച്ച് അ​മ​ലാ പോ​ൾ എ​ത്തി
Saturday, August 18, 2018 4:15 PM IST
ദു​രി​ത പ്ര​ള​യ​ത്തി​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി തെ​ന്നി​ന്ത്യ​ൻ താ​രം അ​മ​ലാ പോ​ളും. ഷൂ​ട്ടിം​ഗി​നി​ടെ കൈ​ക്ക് പ​രി​ക്കേ​റ്റ് വിശ്രമത്തിലായിരുന്ന താ​രം, അ​ത് അ​വ​ഗ​ണി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​ൻ നേ​രി​ട്ട് എ​ത്തു​ക​യാ​യി​രു​ന്നു.

കൊച്ചി‍യിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്ക് വിതരണം ചെയ്യുവാനുള്ള ആവശ്യ വസ്തുക്കൾ അമല പോൾ വാങ്ങുന്നതിന്‍റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പമാണ് അമല പോൾ ക​ട​യിലെത്തിയത്.

ദു​ര​ന്ത ബാ​ധി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം, ന​ൽ​കി​യും വാ​ഗ്ദാ​നം ചെ​യ്തും ധാ​രാ​ള​മാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ മ​ല​യാ​ള ച​ല​ച്ചി​ത്ര താ​ര സം​ഘ​ട​ന​യാ​യ അ​മ്മ ത​മി​ഴ് താ​ര​ങ്ങ​ളാ​യ സൂ​ര്യ, കാ​ർ​ത്തി, വി​ശാ​ൽ, ക​മ​ൽ​ഹാ​സ​ൻ, വി​ജ​യ് സേ​തു​പ​തി, ധ​നു​ഷ് എ​ന്നി​വ​രും ധ​ന​സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ട്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.