ഉമ്മിണിത്തങ്കയായി അ​നു​ഷ്ക എ​ത്തു​മോ?
Saturday, November 18, 2017 11:37 PM IST
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​നു​ഷ്ക ഷെ​ട്ടി ഉ​മ്മി​ണി​ത്ത​ങ്ക​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. കെ. ​മ​ധു സം​വി​ധാ​നം ചെ​യ്യു​ന്ന ച​രി​ത്ര​സി​നി​മ മാ​ർ​ത്താ​ണ്ഡ​വ​ർ​മ​യി​ൽ നാ​യി​കാ ക​ഥാ​പാ​ത്ര​മാ​ണ് ഉ​മ്മി​ണി​ത്ത​ങ്ക. ധീ​ര​യാ​യ ഉ​മ്മി​ണി​ത്ത​ങ്ക​യു​ടെ ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ അ​റി​യ​പ്പെ​ടു​ന്നൊ​രു ന​ടി വേ​ണം. അ​തും ആ​യോ​ധ​ന​ക​ല​ക​ളൊ​ക്കെ സി​നി​മ​യി​ൽ ചെ​യ്തു പ​രി​ശീ​ലി​ച്ച​യൊ​രാ​ൾ. അ​ങ്ങ​നെ​യാ​ണ് അ​ന്വേ​ഷ​ണം അ​നു​ഷ്ക ഷെ​ട്ടി​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​ത്. പ​ക്ഷേ അ​നു​ഷ്ക ഈ ​ചി​ത്ര​ത്തി​ൽ സ​ഹ​ക​രി​ക്കു​മോ​യെ​ന്ന​ത് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

ബാ​ഹു​ബ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള ബ്രഹ്മാണ്ഡസി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചും ആ​യോ​ധ​ന രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചും അ​നു​ഷ്ക​യ്ക്ക് പ​രി​ച​യ​മു​ണ്ട്. ചി​ത്ര​ത്തി​ൽ മാ​ർ​ത്താ​ണ്ഡ​വ​ർ​മ​യു​ടെ വേ​ഷം തെ​ലു​ങ്ക് താ​രം റാ​ണാ ദ​ഗു​പ​തി ചെ​യ്യു​മെ​ന്ന് ഉ​റ​പ്പാ​യി. താ​രം ത​ന്നെ ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 2018 പ​കു​തി​യോ​ടെ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. പീ​റ്റ​ർ ഹെ​യ്ൻ സം​ഘ​ട്ട​ന​രം​ഗം സം​വി​ധാ​നം ചെ​യ്യും. റ​സൂ​ൽ പൂ​ക്കു​ട്ടി​യാ​ണ് ശ​ബ്ദ​മി​ശ്ര​ണം. ബാ​ഹു​ബ​ലി​യു​ടെ ക​ലാ സം​വി​ധാ​യ​ക​ൻ മ​നു ജ​ഗ​ത് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ലാ സം​വി​ധാ​നം നി​ർ​വ​ഹി​ക്കും. ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ മാ​ർ​ത്താ​ണ്ഡ​വ​ർ​മ മ​ല​യാ​ള​ത്തെ​ക്കൂ​ടാ​തെ ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലേ​ക്കും ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.