അ​പ​ർ​ണ​യ്ക്കെ​തി​രേ മോ​ശം ക​മ​ന്‍റ്; പ്ര​തി​ക​രിച്ച് അ​സ്ക​ർ അ​ലി
Saturday, June 9, 2018 10:06 AM IST
അ​പ​ർ​ണ ബാ​ല​മു​ര​ളി​ക്കു നേ​രേ വ​ന്ന മോ​ശം ക​മ​ന്‍റി​നെ​തി​രേ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ അ​സ്ക​ർ അ​ലി. അ​സ്ക​റും അ​പ​ർ​ണ​യും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ല​ഭി​ന​യി​ച്ച കാ​മു​കി​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ലൈ​വി​ൽ വ​ന്ന​താ​യി​രു​ന്നു ഇ​രു​വ​രും. ഇ​തി​ന് താ​ഴെ​യാ​യാ​ണ് അ​പ​ർ​ണ​യ്ക്ക് നേ​രേ മോ​ശം ക​മ​ന്‍റു​ക​ൾ വ​ന്ന​ത്. ക​മ​ന്‍റു​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി അ​സ്ക​ർ അ​ലി വീ​ണ്ടും ലൈ​വി​ലെ​ത്തു​ക​യാ​യി​രു​ന്നു.

""മ​ല​യാ​ളി​ക​ൾ​ക്ക് ന​ല്ലൊ​രു സം​സ്കാ​ര​മു​ണ്ട്. അ​ത് ക​ള​യു​ന്ന രീ​തി​യി​ലു​ള്ള ക​മ​ന്‍റ്സ് വ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ മ​ല​യാ​ളി ആ​ണ്‍​കു​ട്ടി​ക​ൾ​ക്കൊ​ക്കെ ന​ല്ല ദേ​ഷ്യം വ​രും. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ഇ​പ്പോ​ൾ ഈ ​ലൈ​വി​ൽ ഒ​ന്നു​കൂ​ടി വ​രാ​ൻ കാ​ര​ണം. ഒ​രു​ത്ത​ൻ ക​മ​ന്‍റ് ചെ​യ്തു, നി​ന​ക്കൊ​ന്നും വേ​റെ പ​ണി​യൊ​ന്നും ഇ​ല്ലേ​ടീ, നി​ന​ക്കൊ​ക്കെ അ​ഭി​ന​യി​ക്കാ​ൻ അ​റി​യാ​മോ​ടീ...

ന​മ്മ​ൾ ഒ​രി​ക്ക​ലും പെ​ണ്‍​കു​ട്ടി​ക​ളെ അ​ധി​ക്ഷേ​പി​ക്ക​രു​ത്. അ​റി​യാ​ത ഒ​രു പെ​ണ്ണി​നെ കേ​റി ഡീ ​എ​ന്ന് വി​ളി​ക്ക​രു​ത്. മ​റു​പ​ടി​ക്ക് പ​ക​രം ഇ​പ്പോ​ഴ​ത്തെ ആ​ണ്‍​പി​ള്ളാ​ര് ര​ണ്ടെ​ണ്ണം പൊ​ട്ടി​ക്കു​ക​യാ​ണ് പ​തി​വ്''- അസ്കർ അലി പറഞ്ഞു.

നി​ന​ക്ക് അ​ഭി​ന​യി​ക്കാ​ൻ അ​റി​യാ​മോ​ടി ശ​വ​മേ എ​ന്ന ക​മ​ന്‍റി​നും രൂ​ക്ഷ​മാ​യി അ​സ്ക​ർ അ​ലി മ​റു​പ​ടി പ​റ​ഞ്ഞു. സ്വ​ന്തം വീ​ട്ടി​ൽ ഒ​രാ​ൾ മ​രി​ച്ചാ​ൽ ശ​വം എ​ന്നു വി​ളി​ക്കു​മോ. ഇ​വ​ൻ ഓ​ർ​ക്കേ​ണ്ട ഒ​രു കാ​ര്യ​മു​ണ്ട്, പി​ടി​ച്ച് ഒ​രു അ​ടി ത​ന്നു ക​ഴി​ഞ്ഞാ​ൽ മോ​ശ​മാ​കും- അ​സ്ക​ർ അ​ലി പ​റ​ഞ്ഞു.