ബാ​ദു​ഷ നായകനാകുന്ന വി​ശു​ദ്ധപു​സ്ത​കം
Wednesday, June 6, 2018 11:19 AM IST
പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സി​ലെ അ​പ്പൂ​സ് ആ​യി തി​ള​ങ്ങി​യ ബാ​ദു​ഷ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് വി​ശു​ദ്ധപു​സ്ത​കം. ഷാ​ബു ഉ​സ്മാ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. രാ​ജേ​ഷ് ക​ളി​യി​ക്ക​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കോ​ന്നി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​യി.

ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ബാ​ദു​ഷ ഈ ​ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് .""എ​നി​ക്ക് ന​ല്ല പ്ര​തീ​ക്ഷ​യു​ണ്ട്. വി​ശു​ദ്ധപു​സ്ത​ക​ത്തി​ലെ എ​ന്‍റെ ക​ഥാ​പാ​ത്രം എ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ക്കും....ഉ​റ​പ്പ്''-ബാ​ദു​ഷ പ​റ​യു​ന്നു.​

മ​നോ​ജ് കെ. ​ജ​യ​ൻ രാ​ജാ സു​ബ്ര​ഹ​മ​ണ്യം എ​ന്ന വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബാ​ദു​ഷ​യു​ടെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് ആ​ലി​യ​യാ​ണ്. ശി​വ​പാ​ർ​വ​തി ഫി​ലിം​സി​നു​വേ​ണ്ടി രാ​ജേ​ഷ് ക​ളി​യി​ക്ക​ൽ ചിത്രം നി​ർ​മി​ക്കു​ന്നു.

ജ​നാ​ർ​ദ്ദ​ന​ൻ, മ​ധു, മാ​മു​ക്കോ​യ, ഭീ​മ​ൻ ര​ഘു, ക​ലാ​ഭ​വ​ൻ ന​വാ​സ്, മ​നോ​ജ് ഗി​ന്ന​സ്, പ​ത്മ​രാ​ജ് ര​തീ​ഷ്, ഉ​ല്ലാ​സ് പ​ന്ത​ളം, കോ​ബ്ര രാ​ജേ​ഷ്, ആ​ദി​നാ​ട് ശ​ശി, സി​യാ​ദ് അ​ബ്ദു​ള​ള , പി.​എ​സ് ന​ന്പൂ​തി​രി, കൊ​ല്ലം സി​റാ​ജ്, ക​ല​ഞ്ഞൂ​ർ സ​ന്തോ​ഷ്, വോ​ഡ​ഫോ​ണ്‍ സു​രേ​ഷ്, അ​നി​ൽ കു​മാ​ർ, അ​നി​ൽ അ​ന​ശ്വ​ര, ആ​ലി​യ, ശാ​ന്ത​കു​മാ​രി, ക​ന​ക​ല​ത, മീ​നാ​ക്ഷി എ​ന്നി​വരാണ് മറ്റു താരങ്ങൾ.