വി​ശു​ദ്ധ​പു​സ്ത​കം
Thursday, February 8, 2018 10:06 AM IST
പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സ് എ​ന്ന ചി​ത്ര​ത്തി​ൽ അ​പ്പൂ​സ് ആ​യി വേ​ഷ​മി​ട്ട ബാ​ദു​ഷയെ നാ​യ​ക​നാ​ക്കി ഷാബു ഉസ്മാൻ സിനിമ സംവിധാനം ചെയുന്നു. വിശുദ്ധപുസ്തകം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ജഗദീപ് കുമാർ, ഷാബു ഉസ്മാൻ എന്നിവരാണ് ചിത്രത്തിനായി തിരക്കഥ രചിക്കുന്നത്. ചിത്രത്തിനായി കാ​മ​റ ചലിപ്പിക്കുന്നത് ര​ഞ്ജി​ത്ത് മു​ര​ളിയാണ്. പൂ​വ​ച്ച​ൽ ഖാ​ദ​ർ, ഫെ​മി​നാ​ബീ​ഗം എന്നിവർ ഒരുക്കുന്ന ഗാനങ്ങൾക്ക് സം​ഗീ​തം നൽകിയിരിക്കുന്നത് സു​മേ​ഷ് കൂ​ട്ടി​ക്ക​ൽ.

മാമുക്കോയ, ഇ​ന്ദ്ര​ൻ​സ് ക​ലാ​ശാ​ല ബാ​ബു, മ​നോ​ജ് ഗി​ന്ന​സ്, ഉ​ല്ലാ​സ് പ​ന്ത​ളം, കോ​ബ്രാ​ രാ​ജേ​ഷ്, കൊ​ല്ലം സി​റാ​ജ്, റി​ഷി, ആലിയ എ​ന്നി​വ​രാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.