കാ​ത​റിൻ ട്രീസ വീ​ണ്ടും മലയാളത്തിലേക്ക്
Thursday, June 21, 2018 11:12 AM IST
ആ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും മ​ല​യാ​ള​ത്തി​ലെ​ത്തു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ താ​രം കാ​ത​റി​ൻ ട്രീ​സ. ഫ​ഹ​ദ് ഫാ​സി​ലാ​ണു നാ​യ​ക​ൻ. ഫ​ഹ​ദി​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കാ​ത​റി​ൻ ട്രീ​സ പ​റ​യു​ന്നു. ചി​ത്ര​ത്തി​ന്‍റെ ക​ഥ വ​ല്ലാ​തെ ത​ന്നെ ആ​ക​ർ​ഷി​ച്ചി​രു​ന്നു അ​തി​നാ​ലാ​ണ് അ​ഭി​ന​യി​ച്ച​തെ​ന്നും താ​രം പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ൽ 65-ാമ​ത് ജി​യോ ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡ് നി​ശ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ളാ​യി​രു​ന്നു കാ​ത​റി​ന്‍റെ പ്ര​തി​ക​ര​ണം.

ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ വി​വേ​ക് തോ​മ​സ് റൊ​മാ​ന്‍റി​ക് കോ​മ​ഡി വി​ഭാ​ഗ​ത്തി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ആ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും. ഫ​ഹ​ദ് ഫാ​സി​ൽ ഒ​രു പ്ലേ​ബോ​യ് ക​ഥാ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ കോ​ട്ട​യ​ത്തു​കാ​രി നാ​ട​ൻ പെ​ണ്‍​കു​ട്ടി​യാ​യാ​ണ് കാ​ത​റി​ൻ എ​ത്തു​ന്ന​ത്.

ബം​ഗ​ളൂ​രു, പു​തു​ച്ചേ​രി, കൂ​ട്ടി​ക്ക​ൽ,കോ​ട്ട​യം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം. ഷ​റ​ഫു​ദി​ൻ,ര​ഞ്ജി പ​ണി​ക്ക​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, അ​ല​ൻ​സി​യ​ർ, തെ​സ്നി ഖാ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കും. എ​ട്ടു​വ​ർ​ഷം മു​ൻ​പ് ഇ​റ​ങ്ങി​യ ത്രി​ല്ല​ർ ആ​ണ് കാ​ത​റി​ൻ ഇ​തി​നു മു​ൻ​പ് അ​ഭി​ന​യി​ച്ച മ​ല​യാ​ള ചി​ത്രം. പൃ​ഥ്വി​രാ​ജ് ആ​യി​രു​ന്നു ത്രി​ല്ല​റി​ൽ നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.