ചി​ര​ഞ്ജീ​വി ചി​ത്രം വൈ​കു​ന്നു; ന​യ​ൻ​താ​ര ക​ലി​പ്പി​ൽ
Saturday, June 16, 2018 9:58 AM IST
ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണ് ന​യ​ൻ​താ​ര. നാ​യി​ക​യ്ക്കു പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളാ​ണ് ന​യ​ൻ​താ​ര തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. നാ​യ​ക​നു മാ​ത്രം പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ ന​യ​ൻ​സ് ഇ​പ്പോ​ൾ സ്വീ​ക​രി​ക്കു​ന്ന​തു വ​ള​രെ ചു​രു​ക്ക​മാ​ണ്. ക​ഥ​യും ക​ഥാ​പാ​ത്ര​വും ഇ​ഷ്ട​പ്പെ​ട്ടാ​ൽ മാ​ത്ര​മേ നാ​യ​ക പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്നു​ള്ളൂ.

ചി​ര​ഞ്ജീ​വി​യു​ടെ 151-ാമ​ത്തെ ചി​ത്ര​ത്തി​ൽ പ്രേ​ക്ഷ​ക​ർ​ക്കും വ​ലി​യ പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യാ​ണു നാ​യി​ക. എ​ന്നാ​ൽ സി​നി​മ തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​മാ​യെ​ങ്കി​ലും ഇ​തു​വ​രെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ആ​ദ്യ ഷെ​ഡ്യൂ​ൾ ഷൂ​ട്ടി​ങി​ന് ശേ​ഷം സെ​റാ ന​ര​സിം​ഹ റെ​ഡ്ഡി​യു​ടെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ടു​ത്ത ഘ​ട്ടം കൂ​ടെ പൂ​ർ​ത്തി​യാ​ക്കി തീ​ർ​ക്കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ന​യ​ൻ​താ​ര​യും. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ ന​യ​ൻ​താ​ര​യു​ടെ ഭാ​ഗം പൂ​ർ​ത്തി​യാ​ക്കും എ​ന്നാ​ണ് ന​ടി​ക്ക് കൊ​ടു​ത്ത വാ​ക്ക്. എ​ന്നാ​ൽ ഇ​തു​വ​രെ ഒ​ക്ടോ​ബ​റി​ൽ ഷൂ​ട്ടി​ങ് തു​ട​ങ്ങു​ന്ന​തി​ന്‍റെ യാ​തൊ​രു ഒ​രു​ക്ക​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​ങ്ങ​നെ ഒ​രു ചി​ത്ര​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ന്നു​പോ​ലു​മി​ല്ല.

അ​നാ​വ​ശ്യ​മാ​യി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം താ​മ​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ക​ലി​പ്പി​ലാ​ണ്ര​തേ ന​യ​ൻ​താ​ര. ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണ് ഈ ​ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ. പെ​ട്ടെന്ന് ഡേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​കാ​ൻ ക​ഴി​യി​ല്ല. പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.