ശ്രീചിത്രാ ഹോമിലെ കുട്ടികൾക്കൊപ്പം ദിലീപ് ആരാധകരുടെ വിഷു
Monday, April 16, 2018 3:34 PM IST
ഓൾ കേരള ദിലീപ് ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വിഷുദിനാഘോഷം ശ്രീചിത്രാ ഹോമിലെ കുട്ടികൾക്കൊപ്പം ആഘോഷിച്ചു.

ശ്രീചിത്രാ ഹോമിൽ നടന്ന ചടങ്ങിൽ ദിലീപ് ഫാൻസ്‌ സംസ്ഥാന കമ്മിറ്റി ചെയർമാൻ റിയാസ്, ജില്ലാ പ്രസിഡന്‍റ് മഹേഷ്‌കുമാർ, സെക്രട്ടറി കിഷോർ, ദിലീപ് ഫാൻസ്‌ വനിതാ കമ്മിറ്റി ഭാരവാഹികളായ മിനി, ജയശ്രീ, ഹരിത, ദിലീപ് ഫാൻസ്‌ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഖാജ, ഷംനാദ്, അജയ്, ഷൈൻവാസ്, ജിത്തു, പ്രവീൺ, ആൻഡ്രൂ, തുടങ്ങിയവരും നിരവധി യൂണിറ്റ് പ്രവർത്തകരും പങ്കെടുത്തു. തുടർന്ന് അന്നദാനവും നടന്നു.