പ്ര​ഫ​സ​ർ ഡി​ങ്ക​ന് ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല
Wednesday, May 30, 2018 10:49 AM IST
ഒ​ന്നും സം​ഭ​വി​ക്കാ​ത്ത ചി​ത്ര​ത്തെ കു​റി​ച്ച് ചി​ല കിം​വ​ദ​ന്തി​ക​ൾ പ​ര​ക്കു​ന്നു. അ​തൊ​ക്കെ സ​ത്യ​മെ​ന്ന് പ​ല​രും വി​ശ്വ​സി​ക്കു​ന്നു.... എ​ന്താ​ല്ലേ... പ​റ​ഞ്ഞു​വ​രു​ന്ന​ത് പ്ര​ഫ​സ​ർ ഡി​ങ്ക​നെ​ന്ന ദി​ലീ​പ് ചി​ത്ര​ത്തെ കു​റി​ച്ചാ​ണ്. ചി​ത്രം അ​നി​ശ്ചി​ത​ത്വ​ത്തിലാ​ണെ​ന്നു​ള്ള രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​തെ​ല്ലാം വെ​റും ക​ള്ള​മാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ രാ​മ​ച​ന്ദ്ര​ബാ​ബു പ​റ​യു​ന്നു. ചി​ത്ര​ത്തി​ന് യാ​തൊ​തു പ്ര​തി​സ​ന്ധി​യു​മി​ല്ല. സി​നി​മ​യു​ടെ ഒ​രു ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കി. അ​ടു​ത്ത ഷെ​ഡ്യൂ​ൾ ഉ​ട​ൻ തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.

ജൂ​ണി​ൽ ത​ന്നെ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഷെ​ഡ്യൂ​ൾ തു​ട​ങ്ങു​മെ​ന്നാ​ണ് കി​ട്ടു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ദി​ലീ​പ് മാ​ജി​ക്ക് കാ​ര​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ന​മി​ത പ്ര​മോ​ദാ​ണ് നാ​യി​ക. റാ​ഫി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.