ന​ങ്ങേ​ലി​യു​ടെ ക​ഥ സി​നി​മ​യാ​കു​ന്നു; സം​വി​ധാ​നം വി​ന​യ​ൻ
Monday, May 21, 2018 1:42 PM IST
അ​ന്ത​രി​ച്ച ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ടു​ത്ത സിനിമ പ്ര​ഖ്യാ​പി​ച്ചു. ജ​ന്മി​ത്വം നി​ല​നി​ന്നി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ മാ​റു മ​റ​യ്ക്ക​ൽ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ല മു​റി​ച്ചെ​റി​ഞ്ഞ ന​ങ്ങേ​ലി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ത​യാ​റാ​ക്കു​ന്ന ചി​ത്ര​ത്തി​ന് ഇ​രു​ളി​ന്‍റെ നാ​ളു​ക​ൾ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് അ​ദേ​ഹം ത​ന്‍റെ പു​തി​യ പ്രൊ​ജ​ക്ടി​നെ കു​റി​ച്ച് അ​റി​യി​ച്ച​ത്. മാ​ത്ര​മ​ല്ല ന​ങ്ങേ​ലി​യു​ടെ യ​ത്ഥാ​ർ​ഥ ക​ഥ പ​റ​ഞ്ഞാ​ൽ അ​ത് വി​വാ​ദ​മാ​കു​മെ​ന്നും ച​രി​ത്ര​കാ​രന്മാ​ർ പു​ണ്യാ​ളന്മാരാ​യി ചി​ത്രീ​ക​രി​ച്ച പ​ല ബിം​ബ​ങ്ങ​ളും ഉ​ട​യു​മെ​ന്നും പ​ല​രും പ​റ​ഞ്ഞ​തി​നാ​ലാ​ണ് ഈ ​സി​നി​മ വൈ​കി​യ​തെ​ന്നും വി​ന​യ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.