മ​ര​യ്ക്കാ​റി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ദു​ർ​ഗ കൃ​ഷ്ണ​യും
Saturday, July 7, 2018 3:49 PM IST
വി​മാ​ന​ത്തി​ൽ പൃ​ഥ്വി​യു​ടെ നാ​യി​ക​യാ​യി എ​ത്തി​യ ദു​ർ​ഗ കൃ​ഷ്ണ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു. പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ദു​ർ​ഗ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ, മ​ധു, പ്ര​ഭു എ​ന്നി​വ​രെ കൂ​ടാ​തെ അ​റ​ബി, ചൈ​നീ​സ് ന​ട​ന്മാ​രും ഈ ​ചി​ത്ര​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ന​വം​ബ​ർ ഒ​ന്നി​ന് ഈ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. സൂ​ര്യ​യ്ക്കൊ​പ്പ​മെ​ത്തു​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.