ഫഹദിന്‍റെ കാ​ർ​ബ​ൺ: ഫ​സ്റ്റ്ലു​ക്ക് എത്തി
Sunday, December 10, 2017 3:52 AM IST
ഫഹദ് ഫാസിലിനെ നായകനാക്കി വേ​ണു തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ർ​ബ​ണി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഫ​ഹ​ദ് തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റർ പങ്കുവച്ചത്. താരത്തിനൊപ്പം സൗ​ബി​ൻ ഷ​ഹീ​ർ, മം​മ്ത മോ​ഹ​ൻ​ദാ​സ്, നെ​ടു​മു​ടി വേ​ണു, മ​ണി​ക​ണ്ഠ​ൻ, ചേ​ത​ൻ ജ​യ​ലാ​ൽ, സ്ഫ​ടി​കം ജോ​ർ​ജ്, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​ർ പോ​സ്റ്റ​റി​ലു​ണ്ട്.

സി​ബി തോ​ട്ടു​പു​റം, നാ​വി​സ് സേ​വ്യ​ർ എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​ത് വി​ശാ​ൽ ഭരദ്വാ​ജാ​ണ്. മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ മു​ന്ന​റി​യി​പ്പാ​ണ് വേ​ണു സം​വി​ധാ​നം ചെ​യ്ത അ​വ​സാ​ന ചി​ത്രം. ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത തൊ​ണ്ടി​മു​ത​ലും ദൃ​സാ​ക്ഷി​ക​ളും എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഫ​ഹ​ദ് ഫാ​സി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം കൂടിയാണ് കാ​ർ​ബ​ണ്‍.



തമിഴിൽ ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന വേ​ലൈ​ക്കാ​ര​നി​ലും ഫ​ഹ​ദ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ചി​ത്ര​ത്തി​ൽ പ്ര​തി​നാ​യ​ക വേ​ഷ​ത്തി​ലാ​ണ് ഫ​ഹ​ദ് എ​ത്തു​ന്ന​തെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷം മാ​ർ​ച്ച് പ​ത്തി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.