അ​നു​വി​ന്‍റെ ആ​ഗ്ര​ഹം അ​ല്ലു നി​റ‍​വേ​റ്റി
Saturday, April 21, 2018 10:09 AM IST
സൂ​പ്പ​ർ​താ​രം അ​ല്ലു അ​ർ​ജു​ൻ മ​ല​യാ​ളി സു​ന്ദ​രി അ​നു ഇ​മ്മാ​നു​വേ​ലി​ന്‍റെ ആ​ഗ്ര​ഹം ഒ​ടു​വി​ൽ സാ​ധി​ച്ചു​കൊ​ടു​ത്തു. ഇ​രു​വ​രും മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച ന ​പേ​രു സൂ​ര്യ ന ​ഇ​ല്ലു ഇ​ന്ത്യ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തീ​രു​ന്ന ദി​വ​സം അ​ല്ലു അ​ർ​ജു​ൻ അ​നു ഇ​മ്മാ​നു​വേ​ലി​നോ​ടൊ​പ്പം ഒ​രു സെ​ൽ​ഫി എ​ടു​ത്ത​താ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​യാ​യി​രി​ക്കു​ന്ന​ത്.

ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് അ​ല്ലു അ​നു​വി​നോ​ടൊ​പ്പം ഒ​രു സെ​ൽ​ഫി എ​ടു​ക്കു​ന്ന​ത്. സെ​ൽ​ഫി അ​ല്ലു ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ആ​ദ്യ​മാ​യും അ​വ​സാ​ന​മാ​യും എ​ന്‍റെ നാ​യി​ക എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് ഒ​രു സെ​ൽ​ഫി​യാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്യു​ന്ന​ത്. സി​നി​മ​യു​ടെ അ​വ​സാ​ന​ഷോ​ട്ടി​നു ശേ​ഷം അ​നു ഇ​മ്മാ​നു​വേ​ലി​നോ​ടൊ​പ്പ​മു​ള്ള എ​ന്‍റെ ആ​ദ്യ​ത്തെ സ്വ​കാ​ര്യ ചി​ത്രം എ​ന്നും അ​ടി​ക്കു​റി​പ്പി​ലു​ണ്ട്.

സ്വ​പ്ന​സ​ഞ്ചാ​രി എ​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാ​മി​ന്‍റെ മ​ക​ളാ​യി വേ​ഷ​മി​ട്ട ന​ടി​യാ​ണ് അ​നു ഇ​മ്മാ​നു​വേ​ൽ. ആ​ക്ഷ​ൻ ഹീ​റോ ബി​ജു എ​ന്ന സൂ​പ്പ​ർ​ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യു​ടെ നാ​യി​ക​യാ​യും അ​ഭി​ന​യി​ച്ചു. പി​ന്നീ​ട് ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലേ​ക്ക് ചേ​ക്കേ​റി​യ അ​നു​വി​ന് ഇ​പ്പോ​ൾ അ​വി​ടെ കൈ​നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.