എ​ന്‍റെ മെ​ഴു​കു​തി​രി അ​ത്താ​ഴ​ങ്ങ​ൾ: ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Saturday, February 10, 2018 3:10 PM IST
അ​നൂ​പ് മേ​നോ​ൻ, മി​യ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സൂ​ര​ജ് തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന എ​ന്‍റെ മെ​ഴു​കു​തി​രി അ​ത്താ​ഴ​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​ട​ൻ ജ​യ​സൂ​ര്യ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. അ​ളി​യ അ​നൂ​പേ ഗം​ഭീ​ര​മാ​ക​ട്ടെ എ​ന്ന് ചി​ത്ര​ത്തി​ന് ആ​ശം​സ​യും ജ​യ​സൂ​ര്യ അ​ർ​പി​ച്ചി​ട്ടു​ണ്ട്.

ഒ​രു പാ​ച​ക​ക്കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​മാ​യി അ​നൂ​പ് മേ​നോ​ൻ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മെ​ഴു​കി നി​ർ​മാ​ണം ന​ട​ത്തു​ന്ന​യാ​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മി​യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​പു​തു​മു​ഖം ഹ​ന്ന, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രും സം​വി​ധാ​യ​ക​രാ​യ ലാ​ൽ ജോ​സ്, ശ്യാ​മ​പ്ര​സാ​ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. 999 എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ നോ​ബി​ൾ ജോ​സ് ആ​ണ് എ​ന്‍റെ മെ​ഴു​കു​തി​രി അ​ത്താ​ഴ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്.