സ​മ​കാ​ലി​കം ക​ണ്ണു തു​റ​ന്ന് കാ​ണ​ണം.!
Saturday, March 10, 2018 10:31 AM IST
13 മി​നി​റ്റ് നേ​ര​ത്തേ​ക്ക് സ​മ​കാ​ലി​കം ടീം ​പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ക​യാ​ണ്. ഇ​ന്നു പ​ല​രു​ടെയും ഉ​ള്ളി​ലു​ള്ള ചി​ല കാ​ര്യ​ങ്ങ​ൾ തു​റ​ന്നു കാ​ട്ടാ​നാ​ണ് സം​വി​ധാ​യ​ക​ൻ സ​ഫ്‌വാ​ൻ കെ ​ബാ​വ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി​യി​ൽ ഒ​രു സ്ത്രീ ​ഒ​റ്റ​യ്ക്ക് അ​ക​പ്പെ​ട്ടാ​ൽ സം​ഭ​വി​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ഹ്രസ്വ ചി​ത്ര​ത്തി​ൽ കാ​ട്ടി​ത്ത​രു​ന്ന​ത്.

ഒ​റ്റ​യ്ക്ക് അ​ക​പ്പെ​ടു​ന്പോ​ൾ സ്ത്രീ​ക​ളു​ടെ മ​ന​സി​ലെ വേ​വ​ലാ​തി​യും ഇ​വ​രോ​ടു​ള്ള അ​പ​രി​ചി​ത​രു​ടെ സ​മീ​പ​ന​വു​മെ​ല്ലാം സം​വി​ധാ​യ​ക​ൻ വ​ള​രെ വിദഗ്ധമായി ഹ്രസ്വ​ചി​ത്ര​ത്തി​ൽ കാ​ണി​ച്ചു ത​രു​ന്നു​ണ്ട്.

സ​മൂ​ഹ​ത്തി​ലെ കാ​ഴ്ച​പ്പാ​ടു​ക​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും ഒ​രു വി​ഷ​യ​ത്തെ സ​മൂ​ഹം ഏ​തെ​ല്ലാം വി​ധ​ത്തി​ൽ കാ​ണു​ന്നു​വെ​ന്നുമെെ​ല്ലാം 13 മി​നി​റ്റി​നു​ള്ളി​ൽ ഹ്രസ്വ​ചി​​ത്രം പ​റ​ഞ്ഞു പോ​കു​ന്നു​ണ്ട്. ഗാ​യ​ത്രി സു​രേ​ഷ് , വി​ഷ്ണു ഗോ​വി​ന്ദ​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.