ഇ​ന്ത്യ - പാ​ക് അ​തി​ർ​ത്തി​യി​ൽ ന​ട​ന്ന ക​ഥയുമായി ഡസ്റ്റ്ബിൻ
Saturday, May 26, 2018 10:27 AM IST
ഒ​രു സൈ​നി​ക​ന്‍റെ ആ​ത്മ​നൊ​ന്പ​ര​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത ചി​ത്ര​മാ​ണ് ഡ​സ്റ്റ് ബി​ൻ. മേ​ജ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ രേ​ഖാ​ശ്രീ​കു​മാ​ർ, കേ​ണ​ൽ മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം മ​ധു​ ത​ത്തം​പള്ളി സം​വി​ധാ​നം ചെ​യ്യു​ന്നു. ചി​ത്രം ജൂ​ണ്‍ ഒന്നിന് ​തി​യേ​റ്റ​റി​ലെ​ത്തും.

നാ​യ​ക് പ്ര​ശാ​ന്തി​ന്‍റെ​യും, ദേ​ശ സ്നേ​ഹി​ക​ളാ​യ സൈ​നി​ക​രു​ടെ​യും ക​ഥ പ​റ​യു​ന്ന ചി​ത്രം അ​ലാഹാബാ​ദി​ലെ പ​ട്ടാ​ള ക്യാ​ന്പി​ൽ വ​ച്ചാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. കൂ​ടാ​തെ, ഗം​ഗാ, യ​മു​ന സം​ഗ​മ​ത്തി​ൽ വ​ച്ച് ചി​ത്രീ​ക​രി​ച്ച ആ​ദ്യ ചി​ത്ര​വു​മാ​ണ് ഡ​സ്റ്റ്ബി​ൻ. അ​തി​ർ​ത്തി​യി​ലെ പ​ട്ടാ​ള ക്യാ​ന്പു​ക​ളി​ൽ​ക​ഴി​യു​ന്ന സൈ​നി​ക​രു​ടെ ക്ളേ​ശ പൂ​ർ​ണ്ണ​മാ​യ ജീ​വി​തം ചി​ത്രീ​ക​രി​ക്കു​ന്ന ഈ ​ചി​ത്രം അ​വ​രു​ടെ വ്യ​ക്തി ജീ​വി​ത​ത്തി​ലെ ആ​ത്മ​നൊ​ന്പ​ര​ങ്ങ​ളും ഒ​പ്പി​യെ​ടു​ക്കു​ന്നു.

കാ​ർ​ത്തി​ക് ശ്രീ ​നാ​യ​ക് പ്ര​ശാ​ന്ത് എ​ന്ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. സു​ധീ​ർ ക​ര​മ​ന, മ​ധു, കാ​ർ​ത്തി​ക്ശ്രീ, കേ​ണ​ൽ മോ​ഹ​ൻ​ദാ​സ്, ര​മേ​ഷ് കൃ​ഷ്ണ, എം.​ജി റി​യാ​സ്, കൂ​ൾ സു​രേ​ഷ്, അ​ച്ചു​ത കു​റു​പ്പ്, ധ​നീ​ഷാ സു​രേ​ന്ദ്ര​ൻ, മി​നി ശ്രീ​കു​മാ​ർ, രേ​ഖാ ശ്രീ​കു​മാ​ർ, ജീ​വ​ൻ ആ​ന​ന്ദ്, റി​യാ​ൻ അ​ഫ്സ​ൽ, സ​നി വെ​ങ്കി​ടേ​ഷ്, ബ്ര​ഹ്മ​ൻ ഹ​രി​പ്പാ​ട്, മം​ഗ​ൾ നാ​യ​ർ, സ​ണ്ണി നി​ല​ന്പൂ​ർ, ക​രു​വാ​റ്റ ജ​യ​പ്ര​കാ​ശ്, സൂ​ര​ജ് പ​ന്ത​ളം, കു​ള​പ്പു​ള്ളി ലീ​ല, ദു​ർ​ഗ്ഗ ഹ​രി​പ്പാ​ട്, മി​നി ശ്രീ​കു​മാ​ർ, എ​ന്നി​വ​രോ​ടൊ​പ്പം മി​ലി​ട്ട​റി ഓ​ഫീ​സ​ർ​മാ​രും അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.