ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ തീയറ്ററുകളിലേക്ക്
Thursday, August 9, 2018 6:41 PM IST
ബിജു മജീദ് സംവിധാനം ചെയ്യുന്ന "ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ഇരുപതോളം പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിർമിക്കുന്നത് ഏരീസ് ഗ്രൂപ്പിന്‍റെ ബാനറിൽ അഭിനി സോഹനും പ്രഭിരാജ് നടരാജനും ചേർന്നാണ്. നൂറോളം തീയറ്ററുകളിൽ സെപ്റ്റംബർ 21ന് ചിത്രം റിലീസ് ചെയ്യും.

വർക്കല, പുനലൂർ ഐക്കരക്കോണം, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പുതുമുഖങ്ങൾക്ക് പുറമേ ലാലു അലക്സ്, ശിവാജി ഗുരുവായൂർ, സുനിൽ സുഖദ, സംവിധായകൻ ബോബൻ സാമുവൽ, പാഷാണം ഷാജി, ജാഫർ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂർ, സീമ ജി. നായർ, മഞ്ജു പത്രോസ് തുടങ്ങിയ പ്രമുഖരും ചിത്രത്തിലുണ്ട്.

കെ.ഷിബുരാജാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ബിജു റാം സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ പി.സി.ലാലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.