മോഹൻലാൽ രാജ്യത്തിന്‍റെ പ്രിയതാരമാകും: അനുഷ്ക
Monday, June 12, 2017 6:17 AM IST
ആ​യി​രം കോ​ടി ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന മ​ഹാ​ഭാ​ര​തം എ​ന്ന ചി​ത്ര​ത്തെക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ സം​സാ​ര​വി​ഷയം. ബാ​ഹു​ബ​ലി​യെ​ക്ക​ൾ മു​ക​ളി​ലാ​യി​രി​ക്കും മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന മ​ഹാ​ഭാ​ര​തം എ​ന്ന് ചി​ല​ർ പ​റ​യു​ന്നു. മ​ഹാ​ഭാ​ര​ത​ത്തി​ൽ ഭീ​മ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​നെ കു​റി​ച്ച് പ​റ​യു​ന്പോ​ൾ ബാ​ഹു​ബ​ലി യി ലെ ദേ​വ​സേ​ന​ അ​നു​ഷ്ക ഷെ​ട്ടി​ക്കു നൂ​റു നാ​വാ​ണ്. മ​ഹാ​ഭാ​ര​തം റി​ലീ​സ് ആ​കു​ന്ന​തോ​ടെ മോ​ഹ​ൻ​ലാ​ൽ സാ​ർ രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ പ്രി​യ​താ​ര​മാ​യി മാ​റും. മ​ഹാ​ഭാ​ര​തക​ഥ​യും അ​തി​ലെ വീ​രപു​രു​ഷന്മാരും ഓ​രോ ഭാ​ര​തീ​യ​ന്‍റെ​യും മ​ന​സി​ൽ ദൈ​വ​ങ്ങ​ൾ​ക്ക് തു​ല്യ​മാ​ണ്. അ​തു​കൊ​ണ്ട് വെ​ള്ളി​ത്ത​ര​യി​ൽ ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന താരങ്ങ​ളോ​ടും ഈ ​ആ​രാ​ധ​ന തോ​ന്നു​ന്ന​ത് സ്വാ​ഭാ​വി​കം.

വി.​ആ​ർ. ചോ​പ്ര​യു​ടെ നി​ർ​മാ​ണ​ത്തി​ൽ പ​ണ്ട് ടെ​ലി​വി​ഷ​ൻ സീ​രി​യ​ലാ​യി പു​റ​ത്തു​വ​ന്ന മ​ഹാ​ഭാ​ര​ത​ത്തെ ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്നു. ഞാ​ൻ വ​ള​രെ കു​ട്ടി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് ദൂ​ര​ദ​ർ​ശ​നി​ൽ മ​ഹാ​ഭാ​ര​തം സീ​രി​യ​ൽ ക​ണ്ട​ത്. അ​തി​ൽ ശ്രീ​കൃ​ഷ്ണ​നാ​യി വ​ന്ന നി​തീ​ഷ് ഭ​ര​ദ്വാ​ജി​നെ​യും ക​ർ​ണ​നാ​യി വ​ന്ന പ​ങ്ക​ജ് ധീ​റി​നെ​യു​മൊ​ക്കെ ദൈ​വ​മാ​യാ​ണ് അ​ന്ന് ആ​ൾ​ക്കാ​ർ ആ​രാ​ധി​ച്ച​ത്.
അ​ത്ര​മേ​ൽ പ്രി​യ​ങ്ക​ര​മാ​ണ് ഭാ​ര​തീ​യ​ർ​ക്ക് ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ. മോ​ഹ​ൻ​ലാ​ൽ സാ​ർ ഭീ​മ​ൻ എ​ന്ന വീ​രപു​രു​ഷ​നെ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ രാ​ജ്യം ന​മി​ക്കും.

ജ്ഞാ​ന​പീ​ഠ​പു​ര​സ്കാ​രം നേ​ടി​യ എം​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ തൂ​ലി​ക​യി​ൽ വി​രി​യു​ന്ന ഭീ​മ​നെ കാ​ണാ​ൻ എ​ല്ലാ​വ​രെ​യും എ​ന്നപോ​ലെ ഞാ​നും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു. ആ​ർ​ക്കും അ​നു​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​ഭി​ന​യ വൈ​വി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ ന​ട​നാ​ണ് മോ​ഹ​ൻ​ലാ​ൽ. അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച ജ​ന​ത ഗാ​രേ​ജ് എ​ന്ന ചി​ത്രം തെ​ലു​ങ്കി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ബ്ലോ​ക്ബ​സ്റ്റ​ർ ഹി​റ്റാ​ണ്- അ​നു​ഷ്ക വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.