ദ​യാ​ബാ​യി​യു​ടെ ജീ​വി​തം സി​നി​മ​യാ​ക്കുന്നു
Wednesday, June 14, 2017 2:03 AM IST
സാമൂഹ്യപ്രവർത്തക ദ​യാ​ബാ​യി​യു​ടെ ജീ​വി​തം സി​നി​മ​യാ​ക്കുന്നു. മേ​ഴ്സി മാ​ത്യു​വെ​ന്ന മ​ല​യാ​ളി വ​നി​ത​യി​ൽ​നി​ന്നു ദ​യാ​ബാ​യി​യി​ലേ​ക്കു​ള്ള പ​രി​ണാ​മ​മാ​ണു സി​നി​മ​യു​ടെ പ്ര​മേ​യം.
ആ​ല​പ്പു​ഴ​ക്കാ​ര​നാ​യ ശ്രീ​വ​രു​ണാ​ണു സം​വി​ധാ​യ​ക​ൻ. സി​നി​മാ​താ​ര​വും മോ​ഡ​ലു​മാ​യ ബി​ഡി​റ്റാ​ബാ​ഗാ​ണു ദ​യാ​ബാ​യി​യാ​യി വേ​ഷ​മി​ടു​ന്ന​ത്.

ദ​യാ​ബാ​യി എ​ന്ന പേ​രി​ൽ​ത്ത​ന്നെ​യാ​ണു ചി​ത്രം ഹി​ന്ദി​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ക. ദ​യാ​ബാ​യി 35 വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ന്ദ്​വാ​ര ജി​ല്ല​യി​ലെ ബ​റൂ​ണ്‍ ഗ്രാ​മ​ത്തി​ലും, മുംബൈ, കൊ​ൽ​ക്ക​ത്ത, ജന്മനാ​ടാ​യ കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലുമാ​ണു സി​നി​മ ചി​ത്രീ​ക​രി​ക്കു​ക.