ആ​ളൊ​രു​ക്ക​ത്തി​ന് തു​ട​ക്കം
Wednesday, June 14, 2017 2:12 AM IST
ജോ​ളി​വു​ഡ് മൂ​വീ​സി​നു വേ​ണ്ടി വി.​സി.​അ​ഭി​ലാ​ഷ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വഹി​ക്കു​ന്ന ചി​ത്ര​മാ​ണ് ആ​ളൊ​രു​ക്കം. ജോ​ളി ലോ​ന​പ്പ​ൻ നി​ർ​മി​ക്കു​ന്ന ആ​ളൊ​രു​ക്ക​ത്തി​ന്‍റെ​യും ജോ​ളി​വു​ഡ് മൂ​വീ​സി​ന്‍റെ​യും തു​ട​ക്കം കു​റി​ക്ക​ൽ ച​ട​ങ്ങ് തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ഫോ​ർ​ത്ത് എ​സ്റ്റേ​റ്റ് ഹാ​ളി​ൽ ന​ട​ന്നു.

അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര​പ്ര​തി​ഭ പി.​പ​ത്മ​രാ​ജ​ന്‍റെ പ​ത്നി രാ​ധാ​ല​ക്ഷ്മി പ​ത്മ​രാ​ജ​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ ഫ​സ്റ്റ് ​ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. നി​ർ​മാ​താ​വി​ന്‍റെ മ​ക​ളും ജോ​ളി​വു​ഡ് മൂ​വീ​സി​ന്‍റെ സാ​ര​ഥി​യു​മാ​യ പ്ര​വീ​ണ ജോ​ളി, എ​ക്സിക്യൂട്ടീവ് ​പ്രൊ​ഡ്യൂ​സ​ർ വ​ർഗീ​സ് ഫെ​ർ​ണാ​ണ്ട​സ്, എ​സ്​ജി​എം​എ​ഫ്​കെ ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ​ക്കു​ട്ടി, ജോ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്രസംഗിച്ചു. ആ​ധുനി​ക​കാ​ല ലോ​ക​സ​മൂ​ഹം ഏ​റെ ച​ർ​ച്ച ചെ​യ്യു​ന്ന പ്ര​മേ​യ​മാ​ണ് ആളൊ​രു​ക്കം പ​റ​യു​ന്ന​ത്.

ചിത്രത്തിനു സം​ഗീ​തവും പ​ശ്ചാ​ത്ത​ല​സം​ഗീ​തവുമൊരുക്കിയിരിക്കുന്നത് ​ബ്ര​യാ​ൻ പി.​ഫെ​ർ​ണാ​ണ്ട​സാണ്. ആ​ളൊ​രു​ക്ക​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ജൂ​ലൈയിൽ ആ​രം​ഭി​ക്കും.