മീ​നാ​ക്ഷിയുടെ ചിത്രീകരണം തുടങ്ങുന്നു
Wednesday, June 14, 2017 2:34 AM IST
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ പി. ​മു​ര​ളി മോ​ഹ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മായ ​മീ​നാ​ക്ഷിയുടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്നു. ചിത്രത്തിന്‍റെ പൂ​ജ തൃ​ശൂ​ർ പ്രി​യ​ഗീ​തം സ്റ്റു​ഡി​യോ​യി​ൽ ന​ട​ന്നു. വി​ദ്യാ​ധ​ര​ൻ മാ​ഷ്, യ​വ​നി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​ച്ചു. ഗ്രാ​മി​ക സി​നി​ക്രി​യേ​ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു.

എ​ഴു​ത്തു​കാ​രിയു​ടെ ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണം അ​ന്വേ​ഷി​ച്ചെ​ത്തു​ന്ന ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ ക​ഥ‍യാണ് ചിത്രം പറയുന്നത്. ഗ്രാ​മി​ക സി​നി​ക്രീ​യേ​ഷ​ൻ​സി​നു​വേ​ണ്ടി ബാ​ല​കൃ​ഷ്ണ​ൻ ആ​ന​മ​ങ്ങ​ടിന്‍റെ വരികൾക്ക് വി​ദ്യാ​ധ​ര​ൻ മാ​ഷ് സംഗീതം പകരുന്നു. നെ​ടു​മു​ടി വേ​ണു, സു​ധീ​ർ ക​ര​മ​ന, അ​ർ​ച്ച​ന ​ര​വി, രോ​ഹി​ത് മേ​നോ​ൻ, മാ​മു​ക്കോ​യ, ഇ​ന്ദ്ര​ൻ​സ്, യ​വ​നി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബാ​ബു ജോ​സ്, അ​നു​മോ​ൾ തുടങ്ങിയവർ ചിത്രത്തിൽ വേ​ഷ​മി​ടു​ന്നു.