പ​ണ്ഡി​റ്റി​നെ പ്ര​ശം​സി​ച്ച് അ​ജു
Thursday, June 15, 2017 3:59 AM IST
ക​ളി​യാ​ക്കി​യ​വ​രെ കൊ​ണ്ട് ന​ല്ല​തെ​ന്ന് പ​റ​യി​ച്ച​തി​ന്‍റെ റി​ക്കാ​ർ​ഡ് നോ​ക്കി​യാ​ൽ അ​തി​ൽ സ​ന്തോ​ഷ് പ​ണ്ഡി​റ്റിനു ത​ന്നെ​യാ​യി​രി​ക്കും. അ​ത്ര​യേ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ പ​ര​സ്യ​മാ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും ഏ​റ്റു​വാ​ങ്ങി​യ മ​റ്റൊ​രു ന​ട​നു​ണ്ടാ​കി​ല്ല. സി​നി​മ​ക​ൾ കൊ​ണ്ട​ല്ലെ​ങ്കി​ലും ഇ​ന്ന് ഏ​റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഏ​റ്റുവാ​ങ്ങു​ന്ന താ​ര​മാ​ണ് പ​ണ്ഡി​റ്റ്. പ​ണ്ഡി​റ്റി​ന്‍റെ ന​ല്ല മ​ന​സി​നെ അ​ഭി​ന​ന്ദി​ച്ച് യു​വ​താ​രം അ​ജു വ​ർ​ഗീ​സും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

പാ​ല​ക്കാ​ട് ഗോ​വി​ന്ദാ​പു​രം അം​ബേ​ദ്ക​ർ കോ​ള​നി സ​ന്ദ​ർ​ശി​ച്ച പ​ണ്ഡി​റ്റി​ന്‍റെ വീ​ഡി​യോ ത​ന്‍റെ ഫെ​യ്സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​ജു പ​ങ്കു​വ​ച്ചു. അ​തി​യാ​യ ബ​ഹു​മാ​നം തോ​ന്നു​ന്നു, നി​ങ്ങ​ളൊ​രു മാ​തൃ​ക​യാ​ണെ​ന്നും അ​ജു കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ള​നി​യി​ൽ പ​ണ്ഡി​റ്റ് എ​ത്തി​യ​ത്. കോ​ള​നി നി​വാ​സി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും, കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും, ഫീ​സും കൈ​മാ​റി​യാ​ണ് പ​ണ്ഡി​റ്റ് മ​ട​ങ്ങി​യ​ത്.

മ​മ്മൂ​ട്ടി​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​നും പി​ന്നീ​ട് അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്ര​ത്തി​നും ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ലം കോ​ള​നി​യു​ടെ വി​ക​സ​ന​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​മെ​ന്നു സ​ന്തോ​ഷ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ന്തോ​ഷ് അ​വി​ടം സ​ന്ദ​ർ​ശി​ച്ച​ത്. ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് അ​ട്ട​പ്പാ​ടി​യി​ലെ ഉൗ​രി​ലും പ​ണ്ഡി​റ്റ് സ​ഹാ​യ​വു​മാ​യി എ​ത്തി​യി​രു​ന്നു.