സ​ഹോ​ദ​രി​ക്കു വേ​ണ്ടി അ​വ​സ​രം ചോ​ദി​ക്കു​ന്നോ..‍?
Thursday, June 15, 2017 4:07 AM IST
ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ അ​ന്യ​ഭാ​ഷാ​നാ​യി​ക​യാ​ണ് നി​ക്കി ഗൽ​റാ​നി. മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ഈ ​താ​ര​ത്തെ പെ​ട്ടെ​ന്നു ത​ന്നെ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ചു. വെ​ള്ളി​മൂ​ങ്ങ, 1983, ഓം ​ശാ​ന്തി ഓ​ശാ​ന, ഇ​വ​ൻ മ​ര്യാ​ദരാ​മ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് താ​രം കാ​ഴ്ച വ​ച്ച​ത്. നാ​യി​ക​മാ​രെ​ക്കു​റി​ച്ച് അ​പ​വാ​ദങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. അ​ത്ത​ര​ത്തി​ലൊ​രു ആ​രോ​പ​ണ​മാ​ണ് ഇ​പ്പോ​ൾ നി​ക്കി​ക്കെ​തി​രെ​യും പ്ര​ച​രി​ക്കു​ന്ന​ത്.

സ​ഹോ​ദ​രി​ക്ക് വേ​ണ്ടി നി​ക്കി അ​വ​സ​രം ചോ​ദി​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള അ​പ​വാ​ദപ്ര​ച​ാര​ണ​ങ്ങ​ളാ​ണ് ചി​ല​ർ ന​ട​ത്തു​ന്ന​തെ​ന്ന് താ​രം പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യാ​ണ് താ​രം ഇ​പ്പോ​ൾ രം​ഗ​ത്തു വ​ന്നി​ട്ടു​ള്ള​ത്. നി​ക്കി ഗൽ​റാ​ണി​യു​ടെ സ​ഹോ​ദ​രി​യാ​യ സ​ൻ​ജ​നാ ക​ന്ന​ഡ സി​നി​മാ​താ​ര​മാ​ണ്. സ​ൻ​ജ​ന​യു​ടെ ത​മി​ഴ് പ്ര​വേ​ശ​ന​ത്തി​ന് വേ​ണ്ടി നി​ക്കി സം​വി​ധാ​യ​ക​രോ​ട് അ​വ​സ​രം ചോ​ദി​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ച​ാര​ണ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ത​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ത​ട​സം നി​ൽ​ക്കു​ന്ന​വ​രാ​ണെ​ന്നു താ​രം പ​റ​യു​ന്നു.

മ​ല​യാ​ള​ത്തി​ൽ നി​ന്നും ത​മി​ഴി​ലേ​ക്ക് പ്ര​വേ​ശി​ച്ച താ​ര​ത്തി​നെ തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് വ​ന്നുകൊ​ണ്ടി​രി​ക്കു​ന്ന​ത്. ത​ന്‍റെ സി​നി​മാ വ​ള​ർ​ച്ച​യ്ക്ക് വി​ഘാ​ത​മാ​യി നി​ൽ​ക്കു​ന്ന​വ​രാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. താ​നും ത​ന്‍റെ സ​ഹോ​ദ​രി​യും അ​വ​സ​ര​ത്തി​ന് വേ​ണ്ടി അ​ല​യേ​ണ്ട അ​വ​സ്ഥ​യി​ല​ല്ല. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ അ​ല്ലാ​തെ ത​ന്നെ ത​ങ്ങ​ളെ​ത്തേ​ടി എ​ത്തു​ന്നു​ണ്ട്. ത​ങ്ങ​ളെ​ത്തേ​ടി വ​രു​ന്ന ഓ​ഫ​റു​ക​ൾ എ​ല്ലാം സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് ഞ​ങ്ങ​ൾ. അ​തി​നി​ട​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു കാ​ര്യം ത​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ച​രി​ക്കു​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞു.