നന്ദിത: കേ​ര​ള സ​മൂ​ഹ​ത്തെ ഞെ​ട്ടി​ച്ച എ​ഴു​ത്തു​കാ​രി​യു​ടെ ക​ഥ
Friday, June 16, 2017 7:23 AM IST
ദു​രൂ​ഹ​ത നി​റ​ഞ്ഞ ആ​ത്മ​ഹ​ത്യ​യി​ലൂ​ടെ കേ​ര​ള സ​മൂ​ഹ​ത്തെ ഞെ​ട്ടി​ച്ച ന​ന്ദി​ത എ​ന്ന എ​ഴു​ത്തു​കാ​രി​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​ക്കു​ന്നു. സ്നേ​ഹ​തീ​ര​ത്തെ അ​ക്ഷ​ര​പ്പൂ​ക്ക​ൾ, ​മാ​ടാ​യി​പ്പാ​റ, തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം എ​ൻ.​എ​ൻ. ബൈ​ജു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ​ന​ന്ദി​ത എ​ന്ന് പേ​രി​ട്ട ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ ചി​ത്രീ​ക​ര​ണം അ​ന്പ​ല​പ്പു​ഴ​യി​ൽ പൂ​ർ​ത്തി​യാ​യി. ര​ണ്ടാം ഘ​ട്ട ചി​ത്രീ​ക​ര​ണം വ​യ​നാ​ട് ആ​രം​ഭി​ക്കും.

ദു​രൂ​ഹ​ത നി​റ​ഞ്ഞ ന​ന്ദി​ത​യു​ടെ ജീ​വി​ത​ക​ഥ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഈ ​ചി​ത്രം. വ​യ​നാ​ട് മ​ട​ക്കി​മ​ല​യി​ൽ, എം. ​ശ്രീ​ധ​ര​മേ​നോ​ന്‍റെ​യും, പ്ര​ഭാ​വ​തി​യു​ടെ​യും മ​ക​ളാ​യി​രു​ന്ന ന​ന്ദി​ത, ഇം​ഗ്ലീ​ഷി​ൽ ബിഎ, എംഎ ബി​രു​ദ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ശേ​ഷം, വ​യ​നാ​ട് മു​ട്ടി​ൽ മു​സ്‌ലിം ഓ​ർ​ഫ​നേ​ജ് ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഇംഗ്ലീഷ് വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. 1999 ജ​നു​വ​രി 17-ന് ​അ​വ​ർ സ്വ​യം ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു. മ​ര​ണ​ത്തി​നു ശേ​ഷം അ​വ​രു​ടെ ഡ​യ​റി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ 1985 മു​ത​ൽ 1993 വ​രെ​യു​ള്ള ക​വി​ത​ക​ൾ ​ന​ന്ദി​ത​യു​ടെ ക​വി​ത​ക​ൾഎ​ന്ന പേ​രി​ൽ സ​മാ​ഹാ​ര​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു.

ന​ന്ദി​ത​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ് അ​വ​രി​ലെ ക​വി​യെ ബ​ന്ധു​ക്ക​ൾ പോ​ലും തി​രി​ച്ച​റി​ഞ്ഞ​ത്.ന​ന്ദി​ത​യെ​ക്കു​റി​ച്ച് വ​ന്ന ലേ​ഖ​ന​ങ്ങ​ളും, ന​ന്ദി​ത​യു​ടെ പു​സ്ത​ക​ങ്ങ​ളും, ന​ന്ദി​ത​യു​ടെ ഓ​ർ​മ്മ​ക​ളു​മാ​യി ഇ​പ്പോ​ഴും വ​യ​നാ​ട്ടി​ലെ പ്ര​ശാ​ന്തി​യി​ൽ ന​ന്ദി​ത​യു​ടെ അ​മ്മ​യും അ​ച്ഛ​നും ജീ​വി​ച്ചി​രി​ക്കു​ന്നു. ഈ ​ക​ഥ കൂ​ടി ചി​ത്ര​ത്തി​ൽ ക​ട​ന്നു​വ​രു​ന്നു. ന​ന്ദി​ത​യാ​യി ഗാ​ത്രി വി​ജ​യ് വേ​ഷ​മി​ടു​ന്നു.

ഇ​ല​പ്പ​ച്ച ക്രി​യേ​ഷ​ൻ​സ് നി​ർമി​ക്കു​ന്ന ന​ന്ദി​ത’ എ​ൻ.​എ​ൻ. ബൈ​ജു സം​വി​ധാ​നം ചെ​യ്യു​ന്നു. തി​ര​ക്ക​ഥ - ഷെ​മീ​ർ പ​ട്ട​രു​മ​ഠം, കാ​മ​റ - ഷി​നൂ​പ്, ഗാ​ന​ങ്ങ​ൾ - ഡോ. ​പി.​കെ. ഭാ​ഗ്യ​ല​ക്ഷ്മി, നൈ​ന മ​ണ്ണ​ഞ്ചേ​രി, സം​ഗീ​തം - ആ​ന്‍റ​ണി ഏ​ബ്ര​ഹാം.