ആരാധകന്റെ ആവശ്യം...
Saturday, June 17, 2017 3:18 AM IST
ന​ടി​യോ​ട് ഒ​രു ആ​രാ​ധ​ക​ൻ ചോ​ദി​ച്ച​ത് താ​ര​സു​ന്ദ​രി​യു​ടെ ന​ഗ്ന​ഫോ​ട്ടോ. ക​ന്ന​ട ന​ടി​യാ​യ സം​ഗീ​ത ഭ​ട്ടി​നോ​ടാ​ണ് ആ​രാ​ധ​ക​ൻ ന​ഗ്ന​ചി​ത്രം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് സം​ഗീ​ത​യു​ടെ ആ​രാ​ധ​ക​ൻ ന​ഗ്ന​ചി​ത്രം ചോ​ദി​ച്ച​ത്.

ന​ഗ്ന​ചി​ത്രം ചോ​ദി​ച്ച് നി​ര​ന്ത​ര ശ​ല്യം ചെ​യ്ത​യാ​ളു​ടെ പ്രൊ​ഫൈ​ലി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടും മെ​സേ​ജി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടും സം​ഗീ​ത ഫേസ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. ഒ​രു യു​വ​തി​യു​ടെ പേ​രി​ലു​ള്ള പ്രൊ​ഫൈ​ലി​ൽ നി​ന്നു​മാ​ണ് ന​ഗ്ന​ചി​ത്രം ചോ​ദി​ച്ച​തെ​ന്ന് സം​ഗീ​ത പ​റ​ഞ്ഞു. ന​ടി​മാ​ർ വേ​ശ്യ​ക​ളാ​ണെ​ന്നും ന​ഗ്ന​ചി​ത്രം ന​ൽ​കാ​നും മെ​സേ​ജ് അ​യ​ച്ച​യാ​ൾ പ​റ​ഞ്ഞു. ഒ​രു പെ​ണ്‍​കു​ട്ടി​ക്ക് എ​ങ്ങ​നെ​യാ​ണ് മ​റ്റൊ​രു യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്രം ചോ​ദി​ക്കാ​ൻ ക​ഴി​യു​ക​യെ​ന്ന് സം​ഗീ​ത ചോ​ദി​ക്കു​ന്നു.

അ​തി​നാ​ൽ പെ​ണ്‍പേ​രി​ലു​ള്ള പ്രൊ​ഫൈ​ൽ വ്യാ​ജ​മാ​ണെ​ന്ന് ക​രു​തു​ന്ന​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​ല്യം ചെ​യ്ത​യാ​ളെ ഫേസ്ബു​ക്കി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും ബ്ലോ​ക്ക് ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രേ സം​ഗീ​ത സൈ​ബ​ർ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി. പ​രാ​തി ന​ൽ​കാ​ൻ വൈ​ക​രു​തെ​ന്ന് സം​ഗീ​ത​യു​ടെ പോ​സ്റ്റി​ൽ മ​റ്റ് ആ​രാ​ധ​ക​ർ ക​മ​ന്‍റി​ട്ടി​രു​ന്നു.