ശോഭന വി​വാ​ഹി​ത​യാ​കു​ന്നു?
Saturday, June 17, 2017 3:20 AM IST
അ​ഭി​നേ​ത്രി​യും ന​ർ​ത്ത​കി​യു​മാ​യ ശോ​ഭ​ന വി​വാ​ഹ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. നൃ​ത്ത​ത്തി​നു വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ശോ​ഭ​ന നൃ​ത്ത​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​വാ​ഹ​വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​ത്. കു​ടും​ബ സു​ഹൃ​ത്തി​നെ വി​വാ​ഹം ക​ഴി​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

നൃ​ത്ത​മാ​ണ് ത​ന്‍റെ ജീ​വി​ത​മെ​ന്നും അ​തി​നി​ട​യി​ൽ പ്ര​ണ​യ​ത്തി​നോ വി​വാ​ഹ​ത്തി​നോ സ്ഥാ​ന​മി​ല്ലെ​ന്നും നേ​ര​ത്തെ ത​ന്നെ താ​രം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ വി​വാ​ഹ​വാ​ർ​ത്ത​യു​ടെ നി​ജ​സ്ഥി​തി എ​ന്താ​ണെ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് പ്രേ​ക്ഷ​ക​രും സി​നി​മാ​ലോ​ക​വും.

വി​വാ​ഹ വാ​ർ​ത്ത​യ്ക്ക് ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, താ​രം ഈ ​വാ​ർ​ത്ത​യോ​ടു പ്ര​തി​ക​രി​ച്ചി​ട്ടു​മി​ല്ല. എ​ന്താ​യാ​ലും വാ​ർ​ത്ത​കേ​ട്ട് സി​നി​മാ​ലോ​കം അ​ന്പ​ര​ന്നി​രി​ക്കു​ക​യാ​ണ്. ബാ​ല​ച​ന്ദ്ര മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത ഏ​പ്രി​ൽ 18 ലൂ​ടെ​യാ​ണ് ശോ​ഭ​ന മ​ല​യാ​ള​ത്തി​ന്‍റെ നാ​യി​ക​യാ​യി എ​ത്തി​യ​ത്. തു​ട​ർ​ന്ന് മി​ക​ച്ച അ​വ​സ​ര​ങ്ങ​ളാ​ണ് താ​ര​ത്തെ തേ​ടി എ​ത്തി​യ​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി സി​നി​മ​ക​ളി​ലും മി​ക​വു തെ​ളി​യി​ച്ച താ​ര​മാ​ണ് ശോ​ഭ​ന.