അ​വ​രു​ടെ രാ​വു​ക​ൾ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്
Sunday, June 18, 2017 3:04 AM IST
ഫി​ലി​പ്സ് ആ​ൻ​ഡ് മ​ങ്കി​പെ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഷാ​നി​ൽ മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യു​ന്ന അ​വ​രു​ടെ രാ​വു​ക​ൾ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ഈ ​മാ​സം 23ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. പ​ല കാ​ര​ണ​ങ്ങ​ൾ​ക്കൊ​ണ്ട് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് നീ​ണ്ടു പോ​യ​തി​ൽ ദു;​ഖ​മു​ണ്ടെ​ന്ന് ഷാ​നി​ൽ മു​ഹ​മ്മ​ദ് ഫേ​സ്ബു​ക്ക് വ​ഴി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രു​ന്നു.

ഒ​രു ന​ഗ​ര​ത്തി​ലെ​ത്തി​യ മൂ​ന്നു യു​വാ​ക്ക​ളു​ടെ ജീ​വി​ത​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. ചി​ത്ര​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ, ആ​സി​ഫ് അ​ലി, വി​ന​യ് ഫോ​ർ​ട്ട്, അ​ജു വ​ർ​ഗീ​സ്, നെ​ടു​മു​ടി വേ​ണു എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഷാ​നി​ൽ മു​ഹ​മ്മ​ദ് ത​ന്നെ തി​ര​ക്ക​ഥ ര​ചി​ച്ച​രി​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ശ​ങ്ക​ർ ശ​ർ​മ​യാ​ണ്.