ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ റോ​ഡ് മൂ​വി
Wednesday, June 21, 2017 8:17 AM IST
ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും യാ​ത്രചെ​യ്ത് ചി​ത്രീ​ക​രി​ക്കു​ന്ന ​ദി ഗ്രേ​റ്റ് ഇ​ന്ത്യ​ൻ റോ​ഡ് മൂ​വി എ​ന്ന സോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ന്‍റെ ​ടൈ​റ്റി​ൽ ലോ​ഗോ സു​രേ​ഷ്ഗോ​പി പ്ര​കാ​ശ​നം ചെ​യ്തു. ഇ​ന്ത്യ കാ​ണാ​നി​റ​ങ്ങു​ന്ന ഒ​രു അ​ച്ഛ​ന്‍റെയും മ​ക​ന്‍റെയും ക​ഥ​യാ​ണ് ദി ഗ്രേ​റ്റ് ഇ​ന്ത്യ​ൻ റോ​ഡ് മൂ​വി. പു​തു​മു​ഖ​ങ്ങ​ളാ​യ വി​ജ​യ് ആ​ന​ന്ദ്, മാ​സ്റ്റ​ർ ആ​ശ്ര​യ് എ​ന്നി​വ​രാ​ണ് മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു പു​തു​മു​ഖ​നാ​യി​ക​യേ​യും ചി​ത്രം പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​മാ​യി​രു​ന്ന ​ക​ഥ​വീ​ട്, തി​ല​ക​ന്‍റെ അ​വ​സാ​ന​കാ​ല ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്ന ഓ​ർ​ക്കു​ക വ​ല്ല​പ്പോ​ഴും എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ന​വാ​ഗ​ത​രെ മാ​ത്രം അ​ണി​നി​ര​ത്തി സോ​ഹ​ൻ​ലാ​ൽ ഈ ​സി​നി​മ ചെ​യ്യു​ന്ന​ത്.ഒ​ലി​വ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ അ​ഭി​ലാ​ഷ് എ​സ്.​പി​ള്ള നി​ർ​മ്മി​ക്കു​ന്ന ദി ഗ്രേ​റ്റ് ഇ​ന്ത്യ​ൻ റോ​ഡ് മൂ​വി ഒ​രേ സ​മ​യം ര​ണ്ട് കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ര​തീ​ഷ് മം​ഗ​ല​ത്ത്, ഹ​രീ​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് ഛായാ​ഗ്രാ​ഹ​ക​ർ. ഓ​ണ്‍​ലൈ​ൻ എ​ഡി​റ്റിം​ഗ് സാം​രാ​ജ്, സൗ​ണ്ട് റി​ക്കോ​ർ​ഡി​സ്റ്റ് ശ്രീ​ഹ​രി, ഡി​സൈ​ൻ ജി​സ​ൻ പോ​ൾ, സ്റ്റി​ൽ​സ് ച​ന്ദ്ര​ൻ മൊ​ണാ​ലി​സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.