ട്രെ​യ്‌ല​റി​ൽ തി​ള​ങ്ങി സാ​യ് പ​ല്ല​വി
Monday, June 26, 2017 5:17 AM IST
പ്രേ​മം നാ​യി​ക സാ​യ് പ​ല്ല​വി​യു​ടെ പു​തി​യ തെ​ലു​ങ്ക് ചി​ത്രം ഫി​ദ​യു​ടെ ട്രെ​യ്‌ല​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്രം ജൂ​ലൈ 21ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ശേ​ഖ​ർ ക​മു​ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഫി​ദ. വ​രു​ണ്‍ തേ​ജാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. പ്ര​വാ​സി യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന നാ​ട​ൻ പെ​ണ്‍​കു​ട്ടി​യു​ടെ വേ​ഷ​മാ​ണ് സാ​യ് പ​ല്ല​വി​യു​ടേ​ത്.

മ​ല​യാ​ള​ത്തി​ൽ എ​ന്നപോ​ലെ തെ​ലു​ങ്കി​ൽ എ​ത്തി​യ​പ്പോ​ഴും സാ​യി പ​ല്ല​വി​യു​ടെ മു​ഖ​ക്കു​രു മ​റ​ച്ചു വ​ച്ചി​ട്ടി​ല്ല. ത​ന്‍റെ ശ​ബ്ദ​ത്തി​ൽ ത​ന്നെ​യാ​ണ് സി​നി​മ​യി​ൽ ഡ​ബ്ബ് ചെ​യ്യു​ന്ന​​തും. അ​ഴി​ച്ചി​ട്ട മു​ടി​യും അ​ങ്ങ​നെ ത​ന്നെ. മ​ല​യാ​ള​ത്തി​ലും സാ​രി​യി​ലാ​ണ് സാ​യി പ​ല്ല​വി കൂ​ടു​ത​ൽ എ​ത്തി​യ​ത്. ഫി​ദ​യി​ൽ ദാ​വ​ണി​യും സാ​രി​യും ത​ന്നെ​യാ​ണ് ധ​രി​ക്കു​ന്ന​ത്. പ​ക്ഷെ ഒ​രേ ഒ​രു മാ​റ്റം മാ​ത്രം, അ​ത​ൽ​പം ഗ്ലാ​മ​റാ​യി എ​ന്ന് മാ​ത്രം. ഒ​രു​മി​നി​ട്ട് 39 സെ​ക്ക​ൻഡ് ദൈ​ർ​ഘ്യ​മു​ള്ള ട്രെ​യി​ല​റി​ൽ മ​ല​യാ​ളി​ക​ളെ ആ​ക​ർ​ഷി​ച്ച​ത് സാ​യ് പ​ല്ല​വി ത​ന്നെ​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.