ലക്ഷ്യം ദിലീപ് മാത്രമല്ല, രാമലീലയും
Tuesday, June 27, 2017 4:05 AM IST
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരേ ഉയരുന്ന ആരോപണങ്ങൾ തള്ളി നിർമാതാവ് ടോമിച്ചൻ മുളകുപാടം രംഗത്ത്. കാലങ്ങളായി പരിചയമുള്ള ദിലീപിനെതിരേയും തങ്ങൾ ഒരുമിക്കുന്ന "രാമലീല' എന്ന ചിത്രത്തിനെതിരേയും നടത്തുന്ന കുപ്രചരണങ്ങളിൽ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാമലീലയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് കുപ്രചാരകർ രംഗത്തിറങ്ങിയതെന്നും ഇതോടെ ഇവരുടെ ലക്ഷ്യം സിനിമയും ദിലീപുമാണെന്ന് ബോധ്യമായെന്നും ടോമിച്ചൻ മുളകുപാടം ഫേസ്ബുക്കിൽ കുറിച്ചു.



വലിയബജറ്റിൽ 70 ഓളം ദിവസം ഷൂട്ട് ചെയ്ത് നൂറുകണക്കിന് ആളുകളുടെ പ്രയത്നമാണ് രാമലീല എന്ന സിനിമ. അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്‍റെ കൂടി സ്വപ്നമാണിത്. ചിത്രത്തിന്‍റെ റിലീസ് അടുത്തതിന് പിന്നാലെ നടക്കുന്ന കുപ്രചരണത്തിൽ എല്ലാവർക്കും വേദനയുണ്ട്. നുണപരിശോധനയ്ക്കോ മറ്റ് എന്ത് ശാസ്ത്രീയ പരിശോധനകൾക്കോ വിധേയനാകാൻ താൻ തയാറാണെന്ന് ദിലീപ് പറഞ്ഞിട്ടും ആരോപണങ്ങൾ ഉയരുന്നത് ഗുഢാലോചനയുടെ ഭാഗമായാണ്. ദിലീപ് ജനപ്രിയ നായകനായത് കഠിനാധ്വാനം കൊണ്ടാണെന്നും അതിനിയും തുടരുക തന്നെ ചെയ്യുമെന്നും ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.