പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകൾ സൃഷ്ടിച്ച മചുക എന്ന ചിത്രത്തിനുശേഷം ജയൻ വന്നേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അനുരാഗം - ദി ആർട്ട് ഓഫ് തേപ്പ്’. ആദ്യചിത്രം പോലെ തന്നെ പ്രമേയത്തിലും അവതരണത്തിലും തികച്ചും വ്യത്യസ്തമായ അനുരാഗം പൂർണമായും ഒരു എന്റർടെയ്നറായാണ് അണിയിച്ചൊരുക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു പ്രണയചിത്രമാണ് അനുരാഗം - ദി ആർട്ട് ഓഫ് തേപ്പ്. പ്രണയത്തിന്റെ വ്യത്യസ്തതലങ്ങൾ, ഭാവങ്ങൾ അനാവരണം ചെയ്യുന്ന ഈ ചിത്രത്തിൽ ജൂഡ് ആന്റണി, അജുവർഗീസ്, ജോജു ജോർജ്, വിജയരാഘവൻ, കലാഭവൻ ഷാജോണ്‍, ചെന്പിൽ അശോകൻ, ആൻസണ്‍ പോൾ, ഷാലു റഹീം, അഭിരാമി, പാർവതിനായർ, അരുന്ധതി, ലിജോമോൾ, മീരാനായർ, ഡെയ്ൻ, രഞ്ജിത്ത് തുടങ്ങി വൻതാരനിര തന്നെ കഥാപാത്രങ്ങളാകുന്നു.
അഗാപെ മൂവിഹൗസിന്റെ ബാനറിൽ പ്രിൻസ് ഗ്ലാരിയൻസ് ആണ് ചിത്രം നിർമിക്കുന്നത്. സുധീഷ് എസ്.കെയുടേതാണ് തിരക്കഥ. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.