തടികുറയ്ക്കാനാവില്ല; പ്രഭാസ് ചിത്രത്തിൽ അനുഷ്കയില്ല
Wednesday, July 12, 2017 12:29 AM IST
ബാ​ഹു​ബ​ലി​യി​ലൂ​ടെ പ്രേ​ക്ഷ​ക മ​നം കീ​ഴ​ട​ക്കി​യ പ്ര​ഭാ​സും അ​നു​ഷ്ക​യും വീ​ണ്ടും ഒ​രു​മി​ച്ചെ​ത്തു​ന്ന​തി​നാ​യി കാ​ത്തി​രുന്ന ആ​രാ​ധ​ക​ർക്കൊരു നിരാശവാർത്ത. പ്ര​ഭാ​സി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ സ​ഹോ​യി​ൽ നാ​യി​ക​യാ​യി അനു​ഷ്ക എ​ത്തു​മെ​ന്നായിരുന്നു ആദ്യറി​പ്പോ​ർ​ട്ടു​ക​ൾ . എ​ന്നാ​ൽ ആ​രാ​ധ​ക​രെ നിരാശരാക്കുന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വരുന്ന​ത്. ചി​ത്ര​ത്തി​ൽ നി​ന്ന് അ​നു​ഷ്ക പു​റ​ത്താ​യെ​ന്നാ​ണ് ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

സ​ഹോ​യ്ക്ക് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു അ​നു​ഷ്ക. സു​ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന സ​ഹോയിൽ ബോ​ളി​വു​ഡ് താ​രം നി​തി​ൻ മു​കേ​ഷ് വി​ല്ല​നാ​യെ​ത്തു​ന്നു​ണ്ട്. ഗ്ലാ​മ​റ​സ് ടൈ​പ്പ് വേ​ഷ​മാ​ണ് സ​ഹോ​യി​ൽ അ​നു​ഷ്ക​യ്ക്ക് വേ​ണ്ടി മാ​റ്റി വ​ച്ചി​രു​ന്ന​ത്. അ​തി​നു വേ​ണ്ടി താ​ര​ത്തോ​ട് ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സൈ​സ് സീ​റോ എന്ന ചിത്രത്തിനു വേ​ണ്ടി 20 കി​ലോ ഭാ​രം വ​ർ​ധി​പ്പി​ച്ച അ​നു​ഷ്ക ബാ​ഹു​ബ​ലി​ക്ക് വേ​ണ്ടി​യാ​ണ് മെ​ലി​ഞ്ഞ​ത്. എ​ന്നാ​ൽ സ​ഹോ​യ്ക്ക് വേ​ണ്ടി ഇ​നി​യും മെ​ലി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​താ​ണ് താ​ര​ത്തെ പു​റ​ത്താ​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള വി​വ​രം.