മലയാളം മോഹമായിരുന്നു: ഹൻസിക
Wednesday, July 12, 2017 12:38 AM IST
ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ-മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ വി​ല്ല​നി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഹ​ൻ​സി​ക മോ​ട്‌വാ​നി. ഹ​ൻ​സി​ക ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ള ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്. അ​ല്ലു അ​ർ​ജു​ൻ ചി​ത്ര​മാ​യ ദേ​ശ​മു​ദ്രു​വി​ലൂ​ടെ​യാ​ണ് ഹ​ൻ​സി​ക സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ മി​ന്നും താ​ര​മാ​യ അ​ല്ലു അ​ർ​ജു​നോ​ടൊ​പ്പം തു​ട​ങ്ങി​യ അ​ഭി​ന​യ ജീ​വി​ത​ത്തി​ന് പ​ത്തു വ​ർ​ഷം തി​ക​ഞ്ഞി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. വി​ല്ല​ൻ, പ്ര​ഭുദേ​വ​യു​ടെ പു​തി​യ സി​നി​മ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലാ​ണ് മു​ഴു​വ​ൻ പ്ര​തീ​ക്ഷ​യു​മെ​ന്ന് താ​രം പ​റ​യു​ന്നു.

പ്ര​മു​ഖ ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഹ​ൻ​സി​ക കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ഒ​രു മ​ല​യാ​ള സി​നി​മ​യി​ൽ വേ​ഷ​മി​ട​ണ​മെ​ന്ന് അ​മ്മ പ​റ​യു​മാ​യി​രു​ന്നു. ആ ​ആ​ഗ്ര​ഹം മ​ന​സി​ലു​ള്ള​പ്പോ​ഴാ​ണ് തി​ര​ക്ക​ഥ​യു​മാ​യി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ​മീ​പി​ച്ച​ത്. അ​ടു​ത്ത കാ​ല​ത്ത് കേ​ട്ട സ്ക്രി​പ്റ്റു​ക​ളി​ൽ മി​ക​ച്ച ഒ​ന്നാ​യി​രു​ന്നു ഇ​ത്. അ​താ​ണ് ഈ ​സി​നി​മ ഏ​റ്റെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. പൊ​തു​വെ മ​ല​യാ​ളം പ​ഠി​ക്കാ​ൻ വ​ള​രെ​യ​ധി​കം പ്ര​യാ​സ​മാ​ണെ​ന്നാ​ണ് അ​ന്യ​ഭാ​ഷാ താ​ര​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര്യം മ​ന​സി​ൽ വെ​ച്ചു കൊ​ണ്ടു ത​ന്നെ​യാ​ണ് ഞാ​നും സെ​റ്റി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ സം​വി​ധാ​യ​ക​നെ​പ്പോ​ലും അ​ന്പ​രപ്പി​ച്ച് വ​ള​രെ പെ​ട്ടെ​ന്നു ത​ന്നെ ഞാ​ൻ മ​ല​യാ​ളം സ്വാ​യ​ത്ത​മാ​ക്കി.

വി​ല്ല​നി​ലെ​ത്തു​ന്ന​തി​ന് മു​ൻ​പു ത​ന്നെ മോ​ഹ​ൻ​ലാ​ലി​നെ അ​റി​യും. ഇ​തു​വ​രെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്ന് ഏ​റെ വ്യ​ത്യ​സ്ത​മാ​ണ് അ​ദ്ദേ​ഹ​ത്തി​നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ല​ഭി​ച്ച​ത്. ഷോ​ട്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹം ന​ന്നാ​യി പി​ന്തു​ണ​ച്ചി​രു​ന്നു. ഞ​ങ്ങ​ൾ​ക്ക് ര​ണ്ടു​പേ​ർ​ക്കും ഒ​രു​പോ​ലെ ഇ​ഷ്ട​മു​ള്ള ചി​ല കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. പെ​യി​ന്‍റിംഗ് എ​നി​ക്കേ​റെ ഇ​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​നാ​വ​ട്ടെ പെ​യി​ന്‍റിംഗ് വാ​ങ്ങി സൂ​ക്ഷി​ക്കാ​ൻ ഇ​ഷ്ട​മാ​ണ്- ഹ​ൻ​സി​ക പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.