"പെപ്പെ'യുടെ പു​തി​യ ചി​ത്രം ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ നിർമിക്കും
Thursday, July 13, 2017 5:07 AM IST
അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലെ വി​ൻ​സെ​ന്‍റ് പെ​പ്പെ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക മ​ന​സി​ലി​ടം നേ​ടി​യ ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​കാ​ൻ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ. ടി​നു പാ​പ്പ​ച്ച​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നെ കൂ​ടാ​തെ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി, ചെ​ന്പ​ൻ വി​നോ​ദ് ജോ​സ് എ​ന്നി​വ​രും നി​ർ​മാ​താ​ക്ക​ളാ​ണ്.

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ വില്ലനാണ് ബി. ഉണ്ണികൃഷ്ണന്‍റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം. വില്ലന്‍റെ റിലീസിനു ശേഷം ആന്‍റണിയുടെ പുതിയ ചിത്രത്തിന്‍റെ ജോലികൾ ആരംഭിക്കുമെന്നാണ് അറിയുന്നത്.