ഈടയിൽ കോളജ് വിദ്യാർഥിനിയായി നിമിഷ
Thursday, July 13, 2017 5:27 AM IST
ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്യ്ത തൊ​ണ്ടീം മു​ത​ലും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ നി​മി​ഷ സ​ജ​യ​ൻ അ​ടു​ത്ത ചി​ത്ര​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കും. ന​വാ​ഗ​ത​നാ​യ അ​ജി​ത്ത് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര​ണ​യ​ചി​ത്ര​​മായ ഈ​ടയിൽ ഷെയ്ൻ നിഗമാണ് നായകൻ.

ഈ​ട​യി​ൽ ഐ​ശ്വ​ര്യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നി​മി​ഷ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. തൊ​ണ്ടി​മു​ത​ലി​ൽ ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​രി​യാ​യ ശ്രീ​ജ​യു​ടെ വേ​ഷ​ത്തി​ലാ​ണ് നി​മി​ഷ​യെ​ത്തി​യ​ത്. നാട്ടിൻപുറത്തുകാരിയായ ശ്രീ​ജ​യു​ടേ​തി​നു വ്യ​ത്യ​സ്ത​മാ​യ റോ​ളാ​ണ് ഐ​ശ്വ​ര്യ​യു​ടേ​തെ​ന്ന് നി​മി​ഷ പ​റ​യു​ന്നു. ഷെ​യ്നി​നൊ​പ്പ​മു​ള്ള അ​ഭി​ന​യം ന​ല്ല അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും നി​മി​ഷ പറഞ്ഞു.