ദ്രാവിഡപുത്രി: നി​ഷ്ക​ള​ങ്ക ബാ​ല്യ​ങ്ങ​ളു​ടെ നീ​റു​ന്ന ക​ഥ
Friday, July 14, 2017 9:18 PM IST
ഇ​നി​യും എ​ത്ര ദൂ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തി​ര​ക്ക​ഥാ​കൃ​ത്ത് റോ​യ് തൈ​ക്കാ​ട​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ദ്രാ​വി​ഡ​പു​ത്രി. നി​ഷ്ക​ള​ങ്ക​രാ​യ കു​ട്ടി​ക​ൾ സ​മൂ​ഹ​ത്തി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നlfനെ​തി​രെ ശ​ക്ത​മാ​യ സ​ന്ദേ​ശ​വു​മാ​യെ​ത്തുക​യാ​ണ് ഈ ​ചി​ത്രം.

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്രം ബി​ഗ് എം. ​എം. പ്രൊ​ഡ​ക്ഷ​ൻ​സി​നു​വേ​ണ്ടി പ്ര​മു​ഖ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​റാ​യ ദാ​സ് വ​ട​ക്കാ​ഞ്ചേ​രി നി​ർ​മി​ക്കു​ന്നു. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി ദാ​സ് അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ​ദ്രാ​വി​ഡ​പു​ത്രി ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും. ഗാ​ന​ങ്ങ​ൾ എഴുതി സം​ഗീ​തം പകരുന്നത് ഷാ​ജി കു​മാ​റാണ്.