രാജകുമാരനായി മമ്മൂട്ടി; പുള്ളിക്കാരൻ സ്റ്റാറാ
Saturday, July 15, 2017 11:36 AM IST
പൃഥ്വി​രാ​ജ് നാ​യ​ക​നാ​യി എ​ത്തി​യ സെ​വ​ൻ​ത് ഡേ ​എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ശ്യാം​ധ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ​' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ എത്തി. മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിൽ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചത്.

കെ.​രാ​ജ​കു​മാ​ര​ൻ എ​ന്ന ടീ​ച്ച​ർ ട്രെ​യി​നിം​ഗ് ഇ​ൻ​സ്ട്ര​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ഇ​ന്ന​സെ​ന്‍റ്, ആ​ശാ ശ​ര​ത്ത്, ദി​ലീ​ഷ് പോ​ത്ത​ൻ, ദീ​പ്തി സ​തി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. യൂ​ണി​വേ​ഴ്സ​ൽ സി​നി​മ​യ്ക്കു വേ​ണ്ടി ബി. ​രാ​കേ​ഷ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ര​തീ​ഷ് ര​വി​യാ​ണ്.

വി​നോ​ദ് ഇ​ല്ലം​പ​ള്ളി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ. എം. ​ജ​യ​ച​ന്ദ്ര​നാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.