മലയാളസിനിമയിലേക്ക് ഒരു താരപുത്രൻ കൂടി
Saturday, July 15, 2017 11:43 AM IST
വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​മ​ന​സി​ൽ ഇ​ടം നേ​ടി​യ പ്രി​യ ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷി​ന്‍റെ മ​ക​ൻ ശ്രാ​വ​ണ്‍ മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. രാ​ജേ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് ക​ല്യാ​ണം​ എ​ന്നാ​ണ്.

ചി​ത്ര​ത്തി​ന്‍റെ പൂ​ജാ ച​ട​ങ്ങു​ക​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം മ​സ്ക​റ്റ് ഹോ​ട്ട​ലി​ലെ സിം​ഫ​ണി ഹാ​ളി​ൽ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് വി​ശി​ഷ്ടാ​തി​ഥി. കെ. ​കെ. രാ​ധാ മോ​ഹ​ൻ, ഡോ. ​ടി. കെ. ​ഉ​ദ​യ ഭാ​നു, രാ​ജേ​ഷ് നാ​യ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. മു​കേ​ഷ് ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ കൂ​ടി​യാ​ണ് വി​വ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.